ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിവെയ്പ്പ്: ഒരു സൈനികൻ കൊല്ലപ്പെട്ടു
national news
ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിവെയ്പ്പ്: ഒരു സൈനികൻ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 12:40 pm

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ൽ അ​തി​ർ​ത്തി ലംഘിച്ച് പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ കൊല്ലപ്പെട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ കശ്മീരിലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെടിവെയ്പ്പ് നടത്തിയത്.

Also Read വയനാട് സീറ്റ്; തീരുമാനം രാഹുല്‍ഗാന്ധിയുടേതെന്ന് ഉമ്മന്‍ചാണ്ടി

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വകൊല്ലപ്പെട്ടത്. തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ പാകിസ്ഥാൻ അതിർത്തിക്കുളിലുള്ള ബാലാക്കോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയാതായി അവകാശപ്പെട്ടിരുന്നു.

Also Read കരച്ചിൽ നിർത്താൻ മകന്റെ വായിൽ പശ ഒട്ടിച്ച് അമ്മ

തുടർന്നുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ പിടിച്ച് വെക്കുകയും പിന്നീട് ഇന്ത്യയ്ക്ക് വിട്ടുനൽകുകയും ചെയ്തു.