കരച്ചിൽ നിർത്താൻ മകന്റെ വായിൽ പശ ഒട്ടിച്ച് അമ്മ
national news
കരച്ചിൽ നിർത്താൻ മകന്റെ വായിൽ പശ ഒട്ടിച്ച് അമ്മ
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 11:37 am

പാറ്റ്ന: കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ കരച്ചിൽ നിർത്താൻ ചുണ്ടുകള്‍ കട്ടിപശ കൊണ്ട് ചേർത്തൊട്ടിച്ച് അമ്മ. ബീഹാറിലെ പാറ്റ്നയിലെ ചപ്രയിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്.

Also Read കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ; കൊടും വരൾച്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ

കുഞ്ഞിന്റെ അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത് . ഞാൻ വീട്ടിൽ എത്തിയപ്പോള്‍ തന്റെ മകൻ വാ തുറക്കാതെ ഒന്നും മിണ്ടാതെ കിടക്കുന്നതാണ് കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ ചുണ്ടിൽ നിന്നും എന്തോ പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടു.

Also Read വാസ്തു തടസ്സമായി; ലോട്ടറിയടിച്ച് കിട്ടിയ ഫ്ലാറ്റ് വേണ്ടെന്നു വെച്ച് ശിവസേന പ്രവർത്തകൻ

തന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞതിനാലാണ് താൻ ഇത് ചെയ്തതെന്നായിരുന്നു അമ്മ ശോഭയുടെ മറുപടി. ഉടന്‍ തന്നെ കുഞ്ഞിനെ അച്ഛൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.