ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; 2029 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നിയമ കമ്മീഷന്‍
national news
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; 2029 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നിയമ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 5:46 pm

ന്യൂദല്‍ഹി: നിയമസഭാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിപ്പിക്കാനുള്ള രൂപരേഖ നിയമ കമ്മിഷന്‍ അവതരിപ്പിച്ചു.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് മുമ്പാകെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രൂപരേഖ അവതരിപ്പിച്ചത്.

എന്നാല്‍ നിയമസഭ,പാര്‍ലമെന്റ് ,മുന്‍സിപ്പാലിറ്റി ,പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള വഴികള്‍ തേടുകയാണ് മുന്‍ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള പാനല്‍.
2029ലെ ലോക സഭാ തെരഞ്ഞെടുപ്പോടുകൂടിയെ ഈ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കമ്മീഷന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ അഭിപ്രായം തേടാന്‍ എച്ച്.എല്‍.സി (ഹൈ ലെവല്‍ കമ്മിറ്റി) രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
ഇതുവരെ ആറു ദേശീയ പാര്‍ട്ടികള്‍ക്കും 33 സംസ്ഥാന പാര്‍ട്ടികള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഏഴു അംഗീകൃത പാര്‍ട്ടികള്‍ക്കും കത്തയച്ചിട്ടുണ്ട്.

യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍, ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍. കെ, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി.കശ്യപ് , മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരിയും പങ്കെടുത്തു.

എന്നാല്‍ ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകേണ്ടതുണ്ട്. പക്ഷെ അതിന് വലിയ ഭരണഘടന ഭേദഗതികള്‍ ആവശ്യമില്ല. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നതിന് അനുകൂലമായി സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ പറഞ്ഞു.

Content Highlight: One nation, One election only possible by 2029