എഡിറ്റര്‍
എഡിറ്റര്‍
പശ്ചാത്യന്‍ രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ അഞ്ചിലൊരു സ്ത്രീ ആക്രമിക്കപ്പെടുന്നു; സര്‍വെ
എഡിറ്റര്‍
Monday 20th November 2017 7:22pm

പശ്ചാത്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ സര്‍വ്വെ. സോഷ്യല്‍മീഡിയ സൈറ്റുകളിലാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കും നടക്കുന്നത്.

ലൈംഗികപരവും സ്ത്രീവിരുദ്ധവുമായ കമന്റുകളും ഭീഷണികളുമാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഏല്‍ക്കേണ്ടി വരുന്നത്. വംശീയപരവും ട്രാന്‍സ്‌ഫോബിക് കമന്റുകളും സ്ത്രീകള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു.

എട്ട് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നാലായിരത്തോളം സ്ത്രീകളില്‍ സര്‍വ്വെ നടത്തിയ ശേഷമാണ് ആനംസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


Read more: ‘ഗോമാതാവിനെ തേച്ചല്ലോ’; പത്മാവതിയെ രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍; പ്രതിമ സ്ഥാപിക്കാനും പദ്ധതി


ആക്രമണം നേരിട്ട ഭൂരിപക്ഷം ഇരകളും പിന്നീട് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഭയപ്പെടുന്നുണ്ടെന്നും വീടുകളിലും ദൈനംദിന ജീവിതത്തിലും അരക്ഷിതത്വം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഇടപെടല്‍ ഇത്തരം വിഷയങ്ങളില്‍ സംതൃപ്തകരമല്ലെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു.

ഇന്റര്‍നെറ്റ് സ്ത്രീകളെ സംബന്ധിച്ചെടുത്തോളം പേടിക്കേണ്ട സ്ഥലമായി മാറിയിരിക്കുകയാണെന്നും സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപങ്ങളും സൈബറിടത്തില്‍ വര്‍ധിച്ചെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ആംനസ്റ്റി ഗവേഷകയായ അസ്മിന ധ്രോദിയ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള അവസരമുണ്ടാക്കേണ്ടതുണ്ടെന്നും അസ്മിന ധ്രോദിയ പറഞ്ഞു.

Advertisement