'കറുത്തിരുന്നോനാടാ മാവേലി'; മാങ്കോസ്റ്റീന്‍ ക്ലബിന്റെ ഓണപ്പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍
Entertainment
'കറുത്തിരുന്നോനാടാ മാവേലി'; മാങ്കോസ്റ്റീന്‍ ക്ലബിന്റെ ഓണപ്പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st August 2020, 12:48 pm

‘വെളുത്ത ദൈവങ്ങള്‍ വെറി പിടിച്ചിട്ട് ചവുട്ടിതാഴ്ത്തിയോന്‍ മാവേലി, കറുത്ത മാവേലി’, വ്യത്യസ്തമായൊരു ഓണഗാനവുമായി മാങ്കോസ്റ്റീന്‍ ക്ലബ്. മാവേലി എന്ന പേരിലാണ് ഗാനമിറങ്ങിയത്. ചതിച്ചു ചവിട്ടിത്താഴ്ത്തിയവരൊക്കെയും ഒരുനാള്‍ ഉയിര്‍ത്തുപൊന്തുമെന്ന പ്രതീക്ഷയാണ് ഓണം എന്ന് പറയുന്ന മാങ്കോസ്റ്റീന്‍ ക്ലബ് പുറത്തിറക്കിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കരയിലെ തീണ്ടാമുള്‍വേലികള്‍ തകര്‍ത്തെറിഞ്ഞോനാണ്ടാ, വെളുവെളുത്തിട്ടല്ല വിരിഞ്ഞ വയറൊന്നില്ല. കറുകറെ കരിമുകില് പോലെ കറുത്തിരുന്നവനാടാ, മാവേലിയെക്കുറിച്ചുള്ള വരികളുമായി പുറത്തിറങ്ങിയ ഗാനം നിരവധിപേരാണ് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം ഷെയര്‍ ചെയ്തത്.

ചവിട്ടി താണിട്ടും ഉറ്റവരെ കാണാന്‍ ഉയിര്‍ത്ത് പൊന്തുന്നോന്‍ മാവേലി എന്ന വരികളിലാണ് പാട്ട് അവസാനിക്കുന്നത്. അന്‍സിഫ് അബു, അജയ് ജിഷ്ണു സുധേയന്‍ എന്നിവരാണ് പാട്ടിന്റെ വരികള്‍ എഴുതിയിട്ടുള്ളത്. സച്ചിന്‍, സുര്‍ജിത് സുരേന്ദ്രന്‍ എന്നിവരുടേതാണ് ഗ്രാഫിക്‌സ് വര. സംഗീതം നല്‍കിയിരിക്കുന്നത് ഹരിപ്രസാദാണ്.

മാവേലി !

ഓർമ്മിക്കണം,ചതിച്ചു ചവിട്ടിത്താഴ്ത്തിയവരൊക്കെയും ഒരുനാൾ ഉയിർത്ത് പൊന്തുമെന്ന പ്രതിക്ഷയാണ് ഓരോ ഓണവും..എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼#onam #mangosteen_club #onamsong #maveli

Posted by Mangosteen Club on Sunday, 30 August 2020

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: onam song of mangosteen club about maveli goes viral on social media