ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘സംരക്ഷിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ താജ്മഹല്‍ പൂട്ടിയിടണം, അല്ലെങ്കില്‍ സംരക്ഷിക്കണം’; കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 3:24pm

ന്യൂദല്‍ഹി: ലോകാത്ഭുങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടപടി സ്വീകരിക്കാത്തതില്‍ അതൃപ്തിയുമായി സുപ്രീം കോടതി. ഒന്നുകില്‍ താജ്മഹല്‍ അടച്ചു പൂട്ടണം അല്ലെങ്കില്‍ വേണ്ടതു പോലെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

താജ്മഹലിനെ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ ഉദാസീന മനോഭാവമാണ് സ്വീകരിക്കുന്നത്. താജ്മഹലിന്റെ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം യു.പി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


ALSO READ: ഇന്ത്യ വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കണം: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ വിശേഷാധികാരങ്ങള്‍ റദ്ദുചെയ്യുമെന്ന് ഇറാന്റെ താക്കീത്


ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍. ഈ ലോകാത്ഭുതത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ വിദേശ വിനിമയ പ്രശ്‌നം തന്നെ പരിഹരിക്കപ്പെടും. ഈ ഒരു സ്മാരകം ഒന്നുകൊണ്ട് മാത്രം രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടും.

നിങ്ങളുടെ ഈ ഉദാസീനത കൊണ്ട് രാജ്യത്തിനുണ്ടാകുന്ന നഷ്ടം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

എന്നാല്‍ താജ്ഹമലിനെ മലിനപ്പെടുത്തുന്നതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിറ്റി ശുപാര്‍ശകള്‍ തയ്യാറാക്കി വരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുകയാണ്.


ALSO READ: മണിപ്പൂരില്‍ ശക്തമായ മണ്ണിടിച്ചില്‍; കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു


കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദഗ്ദര്‍ താജ്മഹലിന് ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണ തോത് നിരന്തരം പരിശോധിക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ജൂലായ് 31ന് പരിഗണിക്കാനായി മാറ്റി.

Advertisement