ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
മണിപ്പൂരില്‍ ശക്തമായ മണ്ണിടിച്ചില്‍; കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 2:02pm

ഇംഫാല്‍: കനത്ത മഴയെ തുടര്‍ന്ന് മണ്ണിപ്പൂരിലെ തമാംഗ്ലോംഗ് ജില്ലയില്‍ ശക്തമായ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ കുട്ടികളുള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

പുലര്‍ച്ചെ 2.30നും 3നും ഇടയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ മാസം അസാമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പതിനേഴ് പേര്‍ മരിച്ചിരുന്നു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാല് ജില്ലകളിലായി 24,000 പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

updating……

Advertisement