ഒല്ലൂര്‍ സ്റ്റേഷന്‍ കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍
Kerala News
ഒല്ലൂര്‍ സ്റ്റേഷന്‍ കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍
ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 10:44 pm

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനായി തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സറ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചു.

മയക്കുമരുന്നിന് എതിരെയുള്ള നിയമം, എക്‌സൈസ് നിയമം, ആയുധ നിയമം എന്നിവ അനുസരിച്ചുള്ള നടപടികള്‍, വാറന്റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയ കേസുകളിന്‍മേലുള്ള നടപടികള്‍, ശിക്ഷാവിധികള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പാസ്‌പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുള്ള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയല്‍ എന്നിവയും പുരസ്‌കാര നിര്‍ണ്ണയത്തിന് മാനദണ്ഡങ്ങളായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ