പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി സി.ഐ എസ്.എച്ച്.ഒ ബിനു തോമസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം.

ഇന്ന് വൈകിട്ടോടുകൂടിയാണ് ഇദ്ദേഹത്തെ ക്വാർട്ടേഴ്സിലെ റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് സ്വദേശിയാണ് ബിനു തോമസ്. ആറ് മാസം മുമ്പാണ് ബിനു ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ ചുമതലയേറ്റത്.
ക്വാർട്ടേഴ്സിലെക്ക് വിശ്രമിക്കാനായി പോയ സി.ഐ തിരികെ വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ക്വാർട്ടേഴ്സിലെ റൂമിൽ നിന്നും 32 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം.
Content Highlight: Officer found dead at Cherpulassery police station