'ആരാധകരുടെ ഒടിവിദ്യക്കായി ഒടിയന്‍ കാത്തിരിക്കുന്നു'; കിടിലന്‍ മത്സരവുമായി ലാലേട്ടനും സംഘവും
Malayalam Cinema
'ആരാധകരുടെ ഒടിവിദ്യക്കായി ഒടിയന്‍ കാത്തിരിക്കുന്നു'; കിടിലന്‍ മത്സരവുമായി ലാലേട്ടനും സംഘവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th October 2018, 11:38 am

കൊച്ചി : ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആരാധകര്‍ക്കായി ഒരു കിടിലന്‍ മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം കാശിയില്‍ നിന്ന് തേന്‍ങ്കുറിശ്ശിയില്‍ എത്തുന്ന ഒടിയന്‍ മാണിക്യനെ പുതിയതും പഴയതുമായ ആളുകള്‍ എങ്ങിനെയാണ് സ്വീകരിക്കുന്നത് എന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കാനാണ് മത്സരം.

Also Read കാത്തിരിപ്പിന് വിട; ഒടിയന്‍, ലൂസിഫര്‍ റിലീസിംഗ് തിയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

ഒരുമിനിറ്റില്‍ താഴേ ദൈര്‍ഘ്യമുള്ള ഈ വിഡീയോയില്‍ തെരഞ്ഞെടുക്കുന്നവയ്ക്ക് വന്‍ സമ്മാനങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മൊബൈലിലാണ് ഈ വീഡിയോ ചിത്രീകരിക്കേണ്ടത്.

ഒന്നാം സമ്മാനമായി ഒരുലക്ഷം രൂപയാണ് ലഭിക്കുക രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. ആശിര്‍വാദ് സിനിമാസിന് നവംബര്‍ 30 നകം എന്‍ട്രികള്‍ അയക്കണം.

Also Read നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന ഓരോരുത്തരുടെയും പ്രാര്‍ത്ഥന ഉണ്ടാവുമെന്ന വിശ്വാസത്തില്‍ വിളിച്ചു പറയട്ടെ സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍; വൈറലായി  ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ്

വിലാസം: ആശിര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ്, കൊച്ചി-682035. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒടിയനെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു.

നേരത്തെ ചിത്രത്തിന്റെ റീലിസ്  ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

Also Read ഒടിയനിലേത് കണ്ണീര്‍പൂവിനേക്കാളും മുകളില്‍ നില്‍ക്കുന്ന ഗാനം; വിശേഷങ്ങള്‍ പങ്കുവെച്ച് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ഒടിയനിലെ സംഘട്ടനം.