ആരാധകരുടെ തള്ളി കയറ്റത്തില്‍ ഒടിയന്‍ ആപ്പ് പണിമുടക്കി; അരമണിക്കൂറില്‍ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡ്
OdiyanRising
ആരാധകരുടെ തള്ളി കയറ്റത്തില്‍ ഒടിയന്‍ ആപ്പ് പണിമുടക്കി; അരമണിക്കൂറില്‍ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th November 2018, 7:23 pm

കൊച്ചി: ഒടിയന്‍ മാണിക്യനായി സ്‌ക്രീനിലെ  മോഹന്‍ലാലിന്റെ ഒടി വിദ്യ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ ആരാധകര്‍ക്കായി നിരവധി സര്‍പ്രൈസുകളും അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി ഒരുക്കിയിരുന്നു. ഇത്തരത്തില്‍ ഒന്നായിരുന്നു ഒടിയന്റെ മൊബൈല്‍ ആപ്പ്.

എന്നാല്‍ ആപ്പ് പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ സെര്‍വര്‍ തകര്‍ന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ആരാധകരുടെ ഒരുമിച്ചുള്ള തള്ളി കയറ്റമാണ് സര്‍വ്വര്‍ പണിമുടക്കാന്‍ കാരണം.

ആപ്പ് പുറത്തിറക്കി 30 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. മിനിറ്റില്‍ 300ല്‍ അധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സര്‍വ്വര്‍ പണിമുടക്കിയതോടെ ആരാധകര്‍ നിരാശാരായി.

Also Read സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഒടിയന്‍

എന്നാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. ആപ്പിന്റെ സര്‍വ്വര്‍ ഉടന്‍ തന്നെ ശരിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയന്‍ ഇതിനോടകം ഇടം നേടിയിട്ടുണ്ട്. ചിത്രത്തിനായി വ്യത്യസ്ഥമായ പ്രെമോഷന്‍ പരിപാടികളാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഒടിയന്‍ പ്രെമോ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിച്ചിരുന്നു.

നേരത്തെ ഒടിയന്റെ ട്രെയ്‌ലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്ലര്‍ മറികടന്നിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ്രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ഒടിയനിലെ സംഘട്ടനം