ജനാധിപത്യ കേരളത്തിലെ ജനാധിപത്യ വിരുദ്ധ ഇടങ്ങളായാണ് എയ്ഡഡ് മേഖന നിലനില്‍ക്കുന്നത്. പ്രാതിനിധ്യമടക്കമുള്ള കാര്യങ്ങളാണ് ഇതുവരെ സൂചിപ്പിച്ചിട്ടുള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ടും ഒട്ടേറെ ജനാധിപത്യ വിരുദ്ധ രീതികള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ഒ.പി.രവീന്ദ്രന്‍
2000 ത്തോടെ കേരളത്തില്‍ പടര്‍ന്ന് പന്തലിച്ച സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലൂടെ ചെലവഴിച്ച ഫണ്ടിന്റെ ലാഭവിഹിതത്തില്‍ നിന്നും കെട്ടിപ്പൊക്കിയതാണ്. എയ്ഡഡ് മേഖലയിലെ സാമുദായിക മാനേജ്‌മെന്റുകള്‍ തന്നെയാണ് 90% സ്വാശ്രയ സ്ഥാപനങ്ങളുടേയും മാനേജ്‌മെന്‌റുകള്‍ എന്നത് ഇത് സാധൂകരിക്കുന്നു.
കേരളത്തിലെ വിവിധ സമുദായവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ മണ്ഡലം വികസിച്ചത് എന്നതാണ് പ്രബലമായ വിശ്വാസം. സ്വാതന്ത്ര്യത്തിന് മുമ്പ് അടിമത്തം തൊട്ടുകൂടായ്മ എന്നിവകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദേശ മിഷനറിമാര്‍ സ്ഥാപിച്ച വിദ്യാലയങ്ങള്‍ ആണ് സ്വാതന്ത്ര്യാനന്തരവും ചില വിഭാഗങ്ങള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ രൂപീകരണാനന്തരം സര്‍ക്കാറിന്റെ ഉദാരമായ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയത്. ഭൂമിയടക്കമുള്ള അടിസ്ഥാന വിഭവങ്ങള്‍ സൗജന്യമായോ, തുച്ഛമായ പാട്ടത്തിനോ ലഭിച്ച കേരളത്തിലെ വിവിധ സമുദായങ്ങളുടെ മാനേജ്‌മെന്റിന് കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസമേഖല തഴച്ചു വളര്‍ന്നു.
സര്‍ക്കാറില്‍ നിന്ന് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി സ്വന്തം ജാതി, മത, സമുദായാംഗങ്ങളെ മാത്രം വന്‍കോഴ വാങ്ങി സ്വയസമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക വികാസത്തിനുള്ള ഉപാധിയാക്കി എയ്ഡഡ് വിദ്യാലയത്തെ ഇവര്‍ മാറ്റിയെടുത്തു. വിദ്യാഭ്യാസരംഗത്തെ കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്കോ, പൊതുവാക്കാനോ ഉള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും, സര്‍ക്കാറിനെ തന്നെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും പിന്‍കാല സാമുദായിക മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞു.
എയ്ഡഡ് മേഖലയിലൂടെ അനര്‍ഹമായ പ്രാതിനിധ്യം ഉറപ്പിച്ചെടുത്ത ഇക്കൂട്ടര്‍ സംവരണീയരുടെ ഭരണഘടനാവകാശങ്ങളെയോ, സാമൂഹിക നീതിയെയോ പരിഗണിച്ചില്ലെന്നു മാത്രമല്ല സംവരണത്തിനെതിരെ രംഗത്തിറങ്ങി സാമൂഹിക നീതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവരായി അധഃപതിച്ചതും സമീപകാല കേരളീയാനുഭവമാണ്.
എയ്ഡഡ് മേഖലയില്‍ സാമുദായിക മാനേജ്‌മെന്റുകള്‍ക്ക് മൃഗീയമായ പ്രാതിനിധ്യം ഉറപ്പിച്ചതിന് പിന്നില്‍ 1972-ല്‍ അച്ചുതമേനോന്‍ മന്ത്രിസഭ നടപ്പാക്കിയ ഡയറക്ട് പെയ്‌മെന്റ് ആക്ട് (GO.M.S.NO 185/72/Edn-30,8,1972) ആണ്.
2000 ത്തോടെ കേരളത്തില്‍ പടര്‍ന്ന് പന്തലിച്ച സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലൂടെ ചെലവഴിച്ച ഫണ്ടിന്റെ ലാഭവിഹിതത്തില്‍ നിന്നും കെട്ടിപ്പൊക്കിയതാണ്. എയ്ഡഡ് മേഖലയിലെ സാമുദായിക മാനേജ്‌മെന്റുകള്‍ തന്നെയാണ് 90% സ്വാശ്രയ സ്ഥാപനങ്ങളുടേയും മാനേജ്‌മെന്‌റുകള്‍ എന്നത് ഇത് സാധൂകരിക്കുന്നു.
ഡയറക്ട് പെയ്‌മെന്റ് ആക്ട്: സവര്‍ണ-കമ്യൂണിസ്റ്റ് ഗൂഢാലോചന
എയ്ഡഡ് മേഖലയില്‍ സാമുദായിക മാനേജ്‌മെന്റുകള്‍ക്ക് മൃഗീയമായ പ്രാതിനിധ്യം ഉറപ്പിച്ചതിന് പിന്നില്‍ 1972-ല്‍ അച്ചുതമേനോന്‍ മന്ത്രിസഭ നടപ്പാക്കിയ ഡയറക്ട് പെയ്‌മെന്റ് ആക്ട് (GO.M.S.NO 185/72/Edn-30,8,1972) ആണ്. എയ്ഡഡ് മേഖലയുടെ അടിസ്ഥാന പ്രമാണവും ഈ ആക്ട്/കരാര്‍ ആണ്. 1971-ലെ കോളേജദ്ധ്യാപകരുടെ സമരം ഒത്തുതീര്‍ക്കാനായി രൂപീകരിച്ച കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.
1. 1.9.1972 മുതല്‍ സ്വകാര്യ കോളേജദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളവും, മറ്റാനുകൂല്യങ്ങളും നല്‍കും.
2. അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങള്‍ നടത്താനുള്ള അവകാശം മാനേജ്‌മെന്റുകാര്‍ക്കായിരിക്കും.
3. 50% അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങള്‍ യോഗ്യരായ അതത് മാനേജ്‌മെന്റ് സമുദായാംഗങ്ങളില്‍ നിന്നും ബാക്കി 50% “ഓപ്പണ്‍ മെറിറ്റില്‍” നിന്നും മാനേജ്‌മെന്റിന് സെലക്ട് ചെയ്ത് നിയമിക്കാവുന്നതാണ്.
ഒരു ദളിതനോ ആദിവാസിയോ അദ്ധ്യാപകനായോ ഒരു തൂപ്പുകാരന്‍ പോലുമായോ തങ്ങളുടെ കോളേജുകളില്‍ പ്രവേശിച്ചുകൂടാ എന്ന നിര്‍ബന്ധബുദ്ധി ഈ കരാറിനു പിന്നിലുണ്ടായിരുന്നു എന്ന് ന്യായമായും ആലോചിക്കാവുന്നതാണ്.
മാനേജുമെന്റുകള്‍ക്ക് നിയമനകാര്യത്തില്‍ പരമാധികാരം ഉറപ്പിച്ച ഈ കരാറിലൂടെ എയ്ഡഡ് മേഖലയുടെ നിയന്ത്രണം സര്‍ക്കാറിന് നഷ്ടപ്പെടുകയും മാനേജ്‌മെന്റുകളുടെ പരമാധികാരം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തത്വത്തില്‍ 50% “ഓപ്പണ്‍ മെറിറ്റ്” എന്ന് വിഭാവനം ചെയ്തു എങ്കിലും മാനേജുമെന്റുകളുടെ അധികാരമുപയോഗിച്ച് 100% നിയമനങ്ങളും അതത് മാനേജ്‌മെന്റ് സമുദായങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടു.
ഈ കരാര്‍ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. അതത് മാനേജുമെന്റ് സമുദായങ്ങള്‍ക്ക് 50% നിയമനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു എന്നതാണ് ഒന്ന്, രണ്ട് ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശം റദ്ദ് ചെയ്യപ്പെട്ടു.
20% സീറ്റുകള്‍ SC, ST വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റി വെക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഈ കരാര്‍ നിയമനങ്ങളിലെ SC, ST സംവരണത്തെക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു.
ഒരു ദളിതനോ ആദിവാസിയോ അദ്ധ്യാപകനായോ ഒരു തൂപ്പുകാരന്‍ പോലുമായോ തങ്ങളുടെ കോളേജുകളില്‍ പ്രവേശിച്ചുകൂടാ എന്ന നിര്‍ബന്ധബുദ്ധി ഈ കരാറിനു പിന്നിലുണ്ടായിരുന്നു എന്ന് ന്യായമായും ആലോചിക്കാവുന്നതാണ്. 1957-ലെ ഭൂപരിഷ്‌കരണത്തിലൂടെ ആദിവാസികളുടേയും ദളിതുകളുടേയും കൃഷിഭൂമിയിലുള്ള അവകാശം എന്നെന്നേക്കുമായി റദ്ദ് ചെയ്ത അതേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1972-ലെ മന്ത്രിസഭയാണ് Direct Payment Act പാസ്സാക്കിയത് എന്നതും ഗൗരവമര്‍ഹിക്കുന്ന ആലോചനയാണ്. ഭരണഘടനാ സംവരണം അട്ടിമറിക്കപ്പെട്ട പ്രസ്തുത കരാറിലൂടെ സംവരണീയ വിഭാഗങ്ങള്‍ എയ്ഡഡ് മേഖലയില്‍ നിന്നും എന്നെന്നേക്കുമായി ബഹിഷ്‌കരിക്കപ്പെട്ടു.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ അപേക്ഷിച്ച് എണ്ണത്തിലും വണ്ണത്തിലും 3 ഇരട്ടിയിലേറെ സ്ഥാപനങ്ങള്‍ ഇന്ന് എയ്ഡഡ് മേഖലയിലാണ്. കേരളത്തില്‍ 52 സര്‍ക്കാര്‍ കോളേജുകളാണുള്ളതെങ്കില്‍ എയ്ഡഡ് മേഖലയില്‍ 180 എണ്ണമുണ്ട്. ആകെ കോളേജുകളുടെ 71.11% എയ്ഡഡ് മേഖലയിലാണ്, ഇത്രയും തന്നെ അദ്ധ്യാപക അനദ്ധ്യാപകരും എയ്ഡഡ് മേഖലയിലാണ്.
UGC ACT പ്രകാരം (Section 20(1) 07 the UGC Act 1956) പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ സംവരണം പാലിക്കണം എന്ന സുവ്യക്തമായ നിയമം നിലവിലുള്ളപ്പോഴാണ് ഇത്തരം ഒരു സവര്‍ണ കരാര്‍ ഡ്രാഫ്റ്റ് ചെയ്യപ്പെട്ടത് എന്നതും ഗൗരവമായി ആലോചിക്കേണ്ടതാണ്.
എയ്ഡഡ് മേഖലയുടെ വ്യാപ്തിയും: സാമൂഹ്യാനീതികളുടെ ആഴവും
സര്‍ക്കാര്‍ വിദ്യാലയങ്ങളെ അപേക്ഷിച്ച് എണ്ണത്തിലും വണ്ണത്തിലും 3 ഇരട്ടിയിലേറെ സ്ഥാപനങ്ങള്‍ ഇന്ന് എയ്ഡഡ് മേഖലയിലാണ്. കേരളത്തില്‍ 52 സര്‍ക്കാര്‍ കോളേജുകളാണുള്ളതെങ്കില്‍ എയ്ഡഡ് മേഖലയില്‍ 180 എണ്ണമുണ്ട്. ആകെ കോളേജുകളുടെ 71.11% എയ്ഡഡ് മേഖലയിലാണ്, ഇത്രയും തന്നെ അദ്ധ്യാപക അനദ്ധ്യാപകരും എയ്ഡഡ് മേഖലയിലാണ്.
സര്‍ക്കാര്‍ കോളേജുകളില്‍ 12% SC, ST വിഭാഗം അദ്ധ്യാപകരുണ്ട്. അതേസമയം 8233 എയ്ഡഡ് കോളേജദ്ധ്യാപകരില്‍ 49 പേര്‍ മാത്രമാണ് SC, ST വിഭാഗത്തില്‍ നിന്നുള്ളത്. 3725 അനദ്ധ്യാപകരില്‍ 16 പേര്‍ മാത്രമാണ് SC, ST വിഭാഗം. മൊത്തം അദ്ധ്യാപക അനദ്ധ്യാപക എണ്ണം 11958 ഇതില്‍ SC, ST വിഭാഗം 65 പേര്‍ മാത്രം അതായത് 0.54% മാത്രം.
കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്ക്, വി.എച്ച്.എസ്.സി, ഹയര്‍സെക്കന്ററി, ഹൈസ്‌ക്കൂള്‍, യു.പി.സ്‌കൂള്‍, എല്‍.പി.സ്‌കൂള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളിലായി 1,54,360 അദ്ധ്യാപക അനദ്ധ്യാപകരുണ്ട്. ഇതില്‍ SC, ST വിഭാഗത്തില്‍ നിന്നുള്ളവര്‍ 586 പേര്‍ മാത്രമാണ്. മൊത്തം തൊഴില്‍ വ്യാപ്തിയുടെ 0.37% മാത്രമാണ് SC, ST പ്രാതിനിധ്യം.
1972 ലെ Direct Payment Act -ല്‍ സംവരണം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ 2014-ലെ മേല്‍ സൂചിപ്പിച്ച കണക്ക് പ്രകാരം 15,436 SC, ST അദ്ധ്യാപക അനദ്ധ്യാപകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകുമായിരുന്നു. രണ്ട് എയ്ഡഡ് ആയുര്‍വേദ കോളേജുകള്‍ മൂന്ന് ഹോമിയോ കോളേജുകള്‍ ഉള്‍പ്പെടെ 2015 ലെ കണക്കനുസരിച്ച് 2 ലക്ഷം പേരാണ് എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്നത്.
അടുത്ത പേജില്‍ തുടരുന്നു
കേരളത്തിലെ എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കാത്തതിന്റെ അടിസ്ഥാനം 1972-ലെ കരാറാണ്. എന്നാല്‍ എയ്ഡഡ് കോളേജദ്ധ്യാപക നിയമനങ്ങളില്‍ നിര്‍ബന്ധമായും സംവരണം നടപ്പാക്കണം എന്നതാണ് UGC യുടെ നിര്‍ദ്ദേശം. കേന്ദ്രനിയമപ്രകാരം UGC യൂണിവേഴ്‌സിറ്റികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ള ഗൈഡ്‌ലൈന്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
എയ്ഡഡ് കോളേജദ്ധ്യാപക നിയമനങ്ങളും: UGC നിര്‍ദ്ദേശങ്ങളും
കേരളത്തിലെ എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കാത്തതിന്റെ അടിസ്ഥാനം 1972-ലെ കരാറാണ്. എന്നാല്‍ എയ്ഡഡ് കോളേജദ്ധ്യാപക നിയമനങ്ങളില്‍ നിര്‍ബന്ധമായും സംവരണം നടപ്പാക്കണം എന്നതാണ് UGC യുടെ നിര്‍ദ്ദേശം. കേന്ദ്രനിയമപ്രകാരം UGC യൂണിവേഴ്‌സിറ്റികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ള ഗൈഡ്‌ലൈന്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
പൊതുഫണ്ടില്‍ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന കേന്ദ്രസര്‍വ്വകലാശാലകള്‍, സ്വയംഭരണ സര്‍വ്വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, ഗ്രാന്റ് ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും 15% SC സംവരണവും 7.5% ST സംവരണവും നടപ്പാക്കേണ്ടതാണ് എന്ന് യു.ജി.സി അടിവരയിട്ടു പറയുന്നു. കഴിഞ്ഞ 44 വര്‍ഷമായി സംവരണം നടപ്പാക്കാനുള്ള യു.ജി.സി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടാണ് കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ നിയമനങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ഭരണഘടനാ ലംഘനമോ സാമൂഹിക നീതിയുടെ ലംഘനമോ നടക്കുന്നതായി സര്‍വ്വകലാശാലകള്‍ക്കോ, സര്‍ക്കാറിനോ, പൊതു സമൂഹത്തിനോ അനുഭവപ്പെട്ടില്ല.
എയ്ഡഡ് മേഖലാ സംവരണകേസ്
2000-ത്തോടെ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ രൂപം കൊണ്ട ആദിവാസി ദളിത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ DSM (Dalid Students Movement) എയ്ഡഡ് മേഖലാ സംവരണ വിഷയം ചര്‍ച്ചചെയ്യുകയും പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുമ്പോഴാണ് 1599 അദ്ധ്യാപക നിയമനങ്ങള്‍ക്ക് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. യു.ജി.സി നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതിെനതിരെ DSM എയ്ഡഡ് മേഖല സംരവണ പ്രക്ഷോഭസമിതി രൂപീകരിച്ച്, 12 JRF, NET, PHD യോഗ്യതയുള്ള SC,ST ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ കേസ് നല്‍കി. കേസ് ഫയലില്‍ സ്വീകരിച്ച് ബഹു: ജസ്റ്റിസ് കെ.ടി.ശങ്കരന്‍ കേസിനനുകൂലമായ ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും വിവിധ മാനേജുമെന്റുകള്‍ ഇടക്കാല വിധിയെ തൃണവല്‍ഗണിച്ച് നിയമനങ്ങളുമായി മുന്നോട്ടു പോയി.
നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന NSS നേതൃത്വം തന്നെയാണ് SC ST വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ക്കെതിരെ നിര്‍ലജ്ജം രംഗത്തിറങ്ങുന്നത്.
അങ്ങനെയിരിക്കെയാണ് 2015 മെയ് 25-ാം തിയ്യതി എയ്ഡഡ് കോളേജദ്ധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കാന്‍ 6 മാസത്തിനകം യൂനിവേഴ്‌സിറ്റികള്‍ നടപടി സ്വീകരിക്കണം എന്ന സിംഗിള്‍ബഞ്ച് വിധി വന്നത്. ഈ വിധി നടപ്പാക്കുന്നതിനെതിരെ NSS മാനേജ്‌മെന്റ് അപ്പീല്‍ കൊടുത്തിരിക്കുകയാണ്. ഇതിനിടെ മാനേജുമെന്റുകള്‍ വീണ്ടും നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന NSS നേതൃത്വം തന്നെയാണ് SC ST വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ക്കെതിരെ നിര്‍ലജ്ജം രംഗത്തിറങ്ങുന്നത്.
എയ്ഡഡ് മേഖല: സംവരണം: സാമൂഹിക നീതി
44 വര്‍ഷത്തെ സംവരണനിഷേധത്തിലൂടെ ആദിവാസി ദളിത് വിഭാഗങ്ങളുടെ സാമൂഹിക വികാസത്തിനുള്ള വന്‍ ശ്രോതസ്സാണ് എയ്ഡഡ് മേഖലയിലൂടെ നഷ്ടപ്പെട്ടത്. ഇതര സാമുദായിക വിഭാഗങ്ങളുമായി നികത്തപ്പെടാനാകാത്തത്രയും സാമൂഹികാന്തരം ഇതോടകം തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു.
എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കിയാല്‍ തന്നെ “സാമൂഹികനീതി” നടപ്പാക്കപ്പെടുമോ എന്ന ചോദ്യം ഗൗരവമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ മൊത്തം എയ്ഡഡ് സ്ഥാപനങ്ങളിലും നാളെ സംവരണം നടപ്പാക്കിയാലും ഇന്നത്തെ സാഹചര്യത്തില്‍ SC ST വിഭാഗങ്ങള്‍ക്ക് ഈ മേഖലയിലെ 10% തൊഴിലവസരങ്ങള്‍ ലഭിയ്ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1972 ലെ കരാര്‍ നിലനില്‍ക്കുന്നിടത്തോളം 50% അവസരങ്ങള്‍ അതത് മാനേജ്‌മെന്റ് സമുദായത്തിന് സംവരണം ചെയ്യപ്പെട്ടതാണല്ലോ! ഈ കരാര്‍ റദ്ദ് ചെയ്യാത്തിടത്തോളം എയ്ഡഡ് മേഖലയിലെ തൊഴില്‍ വ്യാപ്തിയുടെ 50% (ഓപ്പണ്‍ മെറിറ്റ്)ന്റെ 10% ത്തില്‍ മാത്രമേ സംവരണം സാദ്ധ്യമാകൂ. സംവരണം 5% മായി ചുരുങ്ങും എന്നര്‍ത്ഥം.
മേല്‍സൂചനപ്രകാരം കേരളത്തിലെ എയ്ഡഡ് മേഖലയിലെ 66.1% സ്ഥാപനങ്ങളും ന്യൂനപക്ഷമാനേജ്‌മെന്റിന്റെ കീഴിലാണ്. Article 30(1) പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം സാദ്ധ്യമല്ല എന്നാണ് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നത്. അവശേഷിക്കുന്ന 33.9% സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ 50% ത്തില്‍ മാത്രമേ സംവരണം സാദ്ധ്യമാകൂ.
ഇനി ഈ അഞ്ച് ശതമാനം എല്ലാ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും ബാധകമാണോ എന്നന്വേഷിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം. കേരളത്തിലെ 180 എയ്ഡഡ് കോളേജുകളില്‍ 84 എണ്ണം (46.66%) 11.25% വരുന്ന മുന്നോക്ക ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലാണ്. 35 എണ്ണം (19.44%) മുസ്ലീം മാനേജ്‌മെന്റുകളാണ്. 21 എണ്ണം (11.66%) SN ട്രസ്റ്റും 18 എണ്ണം (10%) NSS ഉം, 7 എണ്ണം (3.88%) ദേവസ്വം ബോര്‍ഡും 15 കോളേജുകള്‍ (8.33%) ഏകാംഗമാനേജ്‌മെന്റുകളുമാണ്. (ദേവസ്വം കോളജിന്റെ 7 കോളേജുകളില്‍ 64% അദ്ധ്യാപകരും നായര്‍ സമുദായക്കാരാണ്.
മേല്‍സൂചനപ്രകാരം കേരളത്തിലെ എയ്ഡഡ് മേഖലയിലെ 66.1% സ്ഥാപനങ്ങളും ന്യൂനപക്ഷമാനേജ്‌മെന്റിന്റെ കീഴിലാണ്. Article 30(1) പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം സാദ്ധ്യമല്ല എന്നാണ് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്നത്. അവശേഷിക്കുന്ന 33.9% സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ 50% ത്തില്‍ മാത്രമേ സംവരണം സാദ്ധ്യമാകൂ.
എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുന്നതിലൂടെ മാത്രം സാമൂഹിക നീതിയും അവസരസമത്വവും നടപ്പാക്കാനാവില്ല എന്നതാണ് കാതലായ പ്രശ്‌നം. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലായി സര്‍ക്കാര്‍ പ്രതിവര്‍ഷം 10000 കോടി രൂപയാണ് എയ്ഡഡ് മേഖലയില്‍ ചെലവഴിക്കുന്നത്. പൊതു ഖജനാവില്‍ നിന്ന് ഇത്രയും ഭീമമായ തുക ചെലവഴിക്കുമ്പോള്‍ പ്രതിവര്‍ഷം ആയിരം കോടി രൂപയെങ്കിലും (10% സംവരണപ്രകാരം) SC ST വിഭാഗക്കാര്‍ക്ക് ലഭ്യമാക്കേണ്ടതാണ്. എങ്കിലേ സാമൂഹിക നീതി പുലരുന്ന സമൂഹമാണ് കേരളം എന്നവകാശപ്പെടാനാവൂ. എന്നാല്‍ കേവലം 586 പേരുടെ ശമ്പളയിനത്തില്‍ പ്രതിവര്‍ഷം 24 കോടി രൂപ മാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് ലഭിയ്ക്കുന്നത്.
എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുന്നതോടൊപ്പം ഈ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പൊതു ഫണ്ടിന്റെ 10% വിഹിതം SC ST വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. എയ്ഡഡ് മേഖലയില്‍ അവസരസമത്വം സൃഷ്ടിക്കുന്നതിനൊപ്പം ഈ മേഖലയിലെ വിഭവങ്ങളില്‍ പങ്കാളിത്തവും ഉറപ്പാക്കുന്നതിലൂടെ മാത്രമേ സാമൂഹിക നീതി സാദ്ധ്യമാകുകയുള്ളൂ.
അവസര അസമത്വത്തിലൂടെ 44 വര്‍ഷമായി സംവരണീയര്‍ക്ക് നഷ്ടപ്പെട്ട വിഭവചോര്‍ച്ച എത്രയെന്ന് തിട്ടപ്പെടുത്തി നഷ്ടം നികത്തുന്നതിനുള്ള പാക്കേജുകള്‍ നടപ്പാക്കേണ്ടതുണ്ട്. തൊഴിലവസരങ്ങളായോ ക്ഷേമപദ്ധതികളായോ ഇത് പുനസ്ഥാപിക്കുന്നതിലൂടെ മാത്രമേ എയ്ഡഡ് മേഖല സൃഷ്ടിച്ച സാമൂഹ്യ അന്തരം അല്‍പമെങ്കിലും പരിഹരിക്കാനാകൂ.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ PSC പരീക്ഷയെ അഭിമുഖീകരിച്ച് അക്കാദമികമികവ് തെളിയിക്കേണ്ടതുണ്ട്. അതേസമയം അതേ ശമ്പളം വാങ്ങുന്ന എയ്ഡഡ് അദ്ധ്യാപകര്‍ അക്കാദമിക് മികവ് തെളിയിക്കേണ്ടതല്ലേ?
എയ്ഡഡ് മേഖലയും: ജനാധിപത്യവല്‍ക്കരണവും
ജനാധിപത്യ കേരളത്തിലെ ജനാധിപത്യ വിരുദ്ധ ഇടങ്ങളായാണ് എയ്ഡഡ് മേഖന നിലനില്‍ക്കുന്നത്. പ്രാതിനിധ്യമടക്കമുള്ള കാര്യങ്ങളാണ് ഇതുവരെ സൂചിപ്പിച്ചിട്ടുള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ടും ഒട്ടേറെ ജനാധിപത്യ വിരുദ്ധ രീതികള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ PSC പരീക്ഷയെ അഭിമുഖീകരിച്ച് അക്കാദമികമികവ് തെളിയിക്കേണ്ടതുണ്ട്. അതേസമയം അതേ ശമ്പളം വാങ്ങുന്ന എയ്ഡഡ് അദ്ധ്യാപകര്‍ അക്കാദമിക് മികവ് തെളിയിക്കേണ്ടതല്ലേ? ഒരേ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗം മാത്രം PSC എഴുതി ജയിക്കണമെന്നും മറ്റൊരു വിഭാഗത്തിന് അത് വേണ്ടെന്നും വെക്കുന്നതിന്റെ യുക്തി എന്താണ്?
എയ്ഡഡ് മേഖലയിലെ 3 ഇരട്ടിയിലധികം വരുന്ന ജീവനക്കാര്‍ എല്ലാക്കാലത്തും അക്കാദമിക മികവ് തെളിയിക്കാതെ നിയമിക്കപ്പെടേണ്ടതുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് നിലവിലെ എയ്ഡഡ് നിയമനങ്ങള്‍ക്ക് മതമോ, ജാതിയോ കൂടെ പണവും മാത്രമാണ് കഴിവിനേക്കാള്‍ അധികയോഗ്യത എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അടിസ്ഥാനപരമായ ഇത്തരം വിവേചനങ്ങള്‍ പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ആവശ്യപ്പെടുന്ന NSS ഉം കഴിവുള്ള പണമില്ലാത്ത സ്വസമുദായാംഗങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമനം നല്‍കാന്‍ തയ്യാറാകുമോ? ഇല്ലെന്നുള്ളതാണ് കേരളീയ അനുഭവം.
പണമില്ലെന്ന ഒറ്റക്കാരണത്താല്‍ പുറം തള്ളപ്പെടുന്ന മുന്നോക്കത്തിലെ പിന്നാക്കനും, ന്യൂനപക്ഷക്കാരനും എയ്ഡഡ് മേഖലയില്‍ നിയമനങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ നിയമനങ്ങള്‍ PSC യ്ക്ക് വിട്ടുകൊണ്ട് ഈ മേഖലയെ അടിമുടി ജനാധിപത്യ വല്‍ക്കരിക്കുന്നതിലൂടെയെ സാദ്ധ്യമാകൂ.
എയ്ഡഡ് മേഖലയില്‍ നിന്ന് സാമൂഹികവും സാമ്പത്തികവുമായി പുറന്തള്ളപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് സമുദായങ്ങള്‍ അനര്‍ഹമായ സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. 11.25% ജനസംഖ്യയുള്ള മുന്നോക്ക ക്രിസ്ത്യാനികളുടെ കൈവശമാണ് 46.66% സ്ഥാപനങ്ങളും (ഇവിടെ ഒരൊറ്റ ദളിത് ക്രിസ്ത്യാനിയെപ്പോലും ജോലി കൊടുത്തിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.)
“ടീച്ചേഴ്‌സ് ബാങ്ക്” ഉയര്‍ത്തുന്ന വെല്ലുവിളി
(G.O(P) No. 199/2011/G.Edn.dt)1.10.2011 ന് 3400 പ്രൊട്ടക്റ്റസ് അദ്ധ്യാപക നിയമനങ്ങള്‍ അംഗീകാരം നല്‍കാനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ വാചകങ്ങളാണ് ചുവടെ. “….. But in Aided Schools, certain managers havae appointed teachers ignoring conditios issued in Govt. Orders, which in turn lied to rejection of appointments…..”” സര്‍ക്കാര്‍ ഉത്തരവുപോലും വകവെക്കാതെയാണ് മാനേജ്‌മെന്റുകള്‍ നിയമനം നടത്തുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ?
ഇങ്ങനെ നിയമിക്കുന്ന നിയമനാംഗീകാരം കിട്ടാത്തവരാണ് Protected teachers. 2011-ല്‍ 3400 പേരാണ് Protected teachers. 700 കോടി രൂപയിലധികം കൈക്കൂലി വാങ്ങിയാണ് മാനേജ്‌മെന്റുകള്‍ ഇത്രയും പേരെ നിയമിച്ചത്. ഇതില്‍ SC ST വിഭാഗങ്ങള്‍ ഒരാള്‍പോലും ഉണ്ടാകാനിടയില്ലല്ലോ…!
ഇതേ ഉത്തരവിന്റെ അടുത്ത പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു. “The majortiy of the protected teachers rterenched from Aided schools are still continuing in other Schools and ironically majortiy of them stand deployed to Govt. Schools. This has retsricted curtailing recruitment through PSC””. ഈ ഉത്തരവ് വെളിപ്പെടുത്തുന്നപോലെ; എയ്ഡഡ് മേഖലയില്‍ നിന്ന് 2900 പേരാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേക്കേറിയത്. PSC പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന 2900 ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങളാണ് ഇതിലൂടെ ഒറ്റയടിക്ക് റദ്ധാക്കപ്പെട്ടത്. 10% സംവരണപ്രകാരം 290 പോസ്റ്റുകളാണ് SC ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. PSC പരീക്ഷ പാസാകാത്ത ഇത്രയും പേരെ സര്‍ക്കാര്‍ മേഖലയില്‍ വിന്യസിക്കുന്നത് തികഞ്ഞ ചട്ടലംഘനങ്ങളാണ്. ഒരൊറ്റ അദ്ധ്യാപക സംഘടനപോലും ഇതിനെതിരെ പ്രതിഷേധിച്ചില്ലെന്നതും കാണേണ്ടതുണ്ട്. സംവരണത്തിലെത്തിയവരുടെ സര്‍ക്കാര്‍ ജോലിയിലെ 10% സംവരണത്തെപ്പോലും ഇല്ലാതാക്കുന്ന സംവിധാനമായി തീര്‍ന്നിരിക്കുന്നു എയ്ഡഡ് മേഖല.
സര്‍ക്കാര്‍ ഖജനാവ് ചില പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാത്രം സംവരണം ചെയ്യപ്പെടുകയായിരുന്നു. കേരളത്തിലെ സ്വകാര്യസ്വാശ്രയ സ്ഥാനങ്ങളിലൂടെ ഇതേ സാമുദായിക മാനേജ്‌മെന്റുകള്‍ പ്രതിവര്‍ഷം 50,000 കോടിയോളം രൂപയാണ് ലാഭമുണ്ടാക്കുന്നത്
എയ്ഡഡ് മേഖലയും ഇതര സാമുദായിക വിഭാഗങ്ങളും
എയ്ഡഡ് മേഖലയില്‍ നിന്ന് സാമൂഹികവും സാമ്പത്തികവുമായി പുറന്തള്ളപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് സമുദായങ്ങള്‍ അനര്‍ഹമായ സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. 11.25% ജനസംഖ്യയുള്ള മുന്നോക്ക ക്രിസ്ത്യാനികളുടെ കൈവശമാണ് 46.66% സ്ഥാപനങ്ങളും (ഇവിടെ ഒരൊറ്റ ദളിത് ക്രിസ്ത്യാനിയെപ്പോലും ജോലി കൊടുത്തിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.) ഇവരോടൊപ്പം നായര്‍, ഈഴവ, മുസ്ലീം വിഭാഗങ്ങളും വന്‍ സാമുദായിക സാമ്പത്തിക ശക്തിയായിത്തീരുന്നതിന് പിന്നില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലൂടെ ഇത്രയും കാലം ചെലവഴിച്ച സമ്പത്ത് തന്നെയാണെന്നതിന് മറ്റ് തെളിവുകളുടെ ആവശ്യമില്ല.
സര്‍ക്കാര്‍ ഖജനാവ് ചില പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാത്രം സംവരണം ചെയ്യപ്പെടുകയായിരുന്നു. കേരളത്തിലെ സ്വകാര്യസ്വാശ്രയ സ്ഥാനങ്ങളിലൂടെ ഇതേ സാമുദായിക മാനേജ്‌മെന്റുകള്‍ പ്രതിവര്‍ഷം 50,000 കോടിയോളം രൂപയാണ് ലാഭമുണ്ടാക്കുന്നത്. അതിസമ്പന്നതയും അതീവമായ ചലനാശേഷിയുമുള്ള സമുദായങ്ങളായി ഒരു വിഭാഗം വികസിക്കുമ്പോള്‍ വിഭാഗങ്ങള്‍ സര്‍ക്കാര്‍ മേഖലയിലെ 10% സംവരണത്തില്‍ തളച്ചിടപ്പെട്ടു. ടീച്ചേഴ്‌സ് ബാങ്ക് പോലുള്ള നിയമനങ്ങളിലൂടെ 10% റിസര്‍വേഷന്‍ പോലും നഷ്ടപ്പെടുന്നതായി വീണ്ടും ചുരുക്കപ്പെട്ടു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എയ്ഡഡ് മേഖലാ സംവരണം ആവശ്യപ്പെട്ട് തുടങ്ങിയിട്ട്. ഇതിന്റെ പരിസമാപ്തി എന്ന നിലയിലാണ് ഹൈക്കോടതി കേസും, സംവരണം അനുവദിച്ചുകൊണ്ടുള്ള വിധിയും. NSS വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ രണ്ട് തവണയായി 6 മാസത്തേക്ക് വിധി നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട്‌കൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ 200ഓളം പോസ്റ്റിലേക്ക് NSS, SN Trust ദേവസ്വം ബോര്‍ഡ് മാനേജ്‌മെന്റുകള്‍ നിയമനം നടത്തി. സര്‍ക്കാര്‍ ഇവര്‍ക്ക് കൂട്ട് നില്‍ക്കുകയായിരുന്നു.
എന്നാല്‍ വിധി വന്നശേഷം CPM നേതൃത്വം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വിധി വരുന്നതിന് മുമ്പെ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന നേതാവ് ശ്രീ.സോമപ്രസാദിനെക്കൊണ്ട് കേരളശബ്ദത്തില്‍ 2 തവണ ലേഖനമെഴുതിച്ചാണ് എയ്ഡഡ് കോളേജ് നിയമനത്തിന് യു.ജി.സി നിയമമില്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് എന്നോര്‍ക്കണം.
കോടതി വിധി വന്നശേഷം സംവരണം നടപ്പാക്കണമെന്നാവശ്യപ്പെടുന്നതിലെ “ബുദ്ധി” മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം ഈ മേഖലയിലെ സാമൂഹിക നീതിയെക്കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ട് “സംവരണം” മാത്രം നടപ്പാക്കണമെന്ന ആവശ്യം അത്ര നിഷ്‌കളങ്കമല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
സംവരണം കൊണ്ട് മാത്രം എയ്ഡഡ് മേഖലയില്‍ സാമൂഹിക നീതി നടപ്പാക്കാനാകില്ല എന്ന് ആദിവാസി ദളിത് നേതൃത്വങ്ങള്‍ തിരിച്ചറിയുമ്പോള്‍, CPM നേതൃത്വം സാമൂഹിക നീതിയെക്കുറിച്ച് നിശബ്ദത പാലിച്ച് സംവരണം സ്വാഗതം ചെയ്യുന്നതിലെ അപകടം തിരിച്ചറിയപ്പെടേണ്ടതുണ്ട്. 1972-ലെ Direct Payment Act -ല്‍ സംവരണം അട്ടിമറിച്ച അതേ സവര്‍ണ്ണ ഗൂഢാലോചന തന്നെയല്ലേ ഇപ്പോഴും തുടരുന്നത് എന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്.
അതല്ല ആത്മാര്‍ത്ഥമാണെങ്കില്‍ 1972-ലെ Direct Payment Act റദ്ദ് ചെയ്ത് SC ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരങ്ങളും, സമ്പത്തും പുനഃസ്ഥാപിച്ച് കിട്ടുന്നതിനുള്ള നടപടിയാണ് വേണ്ടത്. അത്തരത്തിലുള്ള ഒരു തെറ്റ് തിരുത്തലിനാണ് പാര്‍ട്ടി നേതൃത്വം തയ്യാറാകേണ്ടത്.
അതോടൊപ്പം PSC വഴിയല്ലാതെ നിയമനം നടത്തുന്ന, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വ്വകലാശാലകള്‍, ദേവസ്വം ബോര്‍ഡ്, ഗവഃകമ്പനികള്‍, അക്കാദമികള്‍ ക്ഷേമബോര്‍ഡുകള്‍, അക്കാദമികള്‍, കോര്‍പ്പറേഷനുകള്‍ സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ നിയമനങ്ങളും PSC വഴിയാക്കി സംവരണവും സാമൂഹിക നീതി പുലരുന്ന ഒരു ജനാധിപത്യ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ആര്‍ജ്ജവവും, ഇച്ഛാശക്തിയുമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണിക്കേണ്ടത്.
ഭരണഘടനാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് പതിറ്റാണ്ടുകളായി സാമൂഹിക ബഹിഷ്‌ക്കരണങ്ങള്‍ക്ക് വിധേയരായ സാമൂഹ്യവിഭാഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ കേരളത്തെ സമൂലമായി ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയൂ. അത്തരത്തിലുള്ള ഒരു ചര്‍ച്ചയ്ക്ക് കേരളസമൂഹം തയ്യാറാകേണ്ടതുണ്ട്. ജാതിയില്ലെന്ന് സ്ഥാപിക്കുകയല്ല ജാതി വിവേചനങ്ങളും ജാതീയമായ പുറംന്തള്ളലുകളും ഇല്ലായ്മ ചെയ്യുകയാണ് അതിനെ അഡ്രസ്സ് ചെയ്യുകയാണ് ആരോഗ്യകരമായ ജനാധിപത്യം.
ഒ.പി.രവീന്ദ്രന്‍
കണ്‍വീനര്‍ എയ്ഡഡ് മേഖല
സംവരണപ്രക്ഷോഭ സമിതി
9496176317
