തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷ്. നിലവില്‍ ജനീഷ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ജനീഷിനെ നിയമിച്ചത്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷ്. നിലവില്‍ ജനീഷ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ജനീഷിനെ നിയമിച്ചത്.
വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഒ.ജെ. ജനീഷ് പറഞ്ഞു. 100 ശതമാനം ആത്മാര്‍ത്ഥതയോടെ ഈ ചുമതല വഹിക്കുമെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്ന കെ.എം. അഭിജിത്ത്, അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍ എന്നിവരെ പിന്തള്ളിയാണ് ജനീഷ് സ്ഥാനമുറപ്പിച്ചത്.
Hon’ble Congress President has approved the proposal for the appointment of additional office bearers of Indian Youth Congress, as follows, with immediate effect. pic.twitter.com/Vkw9GSqDfr
— INC Sandesh (@INCSandesh) October 13, 2025
അതേസമയം ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. കെ.എം. അഭിജിത്തിനെയും അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും നിയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ വലിയ പിടിവലിയാണ് നടന്നത്. ജനീഷിന്റെ നിയമനത്തോടെ ഈ പിടിവലിയില്‍ ഷാഫി പറമ്പില്‍ പക്ഷം വിജയിച്ചതായാണ് വിലയിരുത്തല്‍.
ജനീഷ് മുന്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷനുമായിരുന്നു. 38കാരനായ ജനീഷ് എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവ് കൂടിയാണ്.
Content Highlight: O.J. Janeesh for the post of Youth Congress President