'സ്ത്രീധനം വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കും'; നഴ്‌സിംഗ് പുസ്‌കത്തിലെ ഉള്ളടക്കത്തിനെതിരെ വിമര്‍ശനം
national news
'സ്ത്രീധനം വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കും'; നഴ്‌സിംഗ് പുസ്‌കത്തിലെ ഉള്ളടക്കത്തിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2022, 9:53 pm

ന്യൂദല്‍ഹി: സ്ത്രീധനത്തിന്റെ ഗുണഫലങ്ങള്‍ പട്ടികപ്പെടുത്തിയ പാഠപുസ്തകത്തിനെതിര വിമര്‍ശനം. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ സിലബസിന്റെ അംഗീകാരമുള്ള ടി.കെ. ഇന്ദ്രാണിയുടെ ‘സോഷ്യോളജി ഫോര്‍ നഴ്‌സസ്’ എന്ന് പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

‘സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ ഒക്കെ വാങ്ങാം, പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് വകകള്‍ നേടിയെടുക്കാം, സ്ത്രീധനത്തിന്റെ ഭാരം കുറയ്ക്കാന്‍ പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കാം, അതിലൂടെ അവര്‍ക്ക് ജോലിയും ലഭിക്കും, നല്ല സ്ത്രീധനം കൊടുത്ത് വിരൂപികളായ പെണ്‍കുട്ടികളുടെ വിവാഹം വേഗത്തിലാക്കാം,’ തുടങ്ങിയവയാണ് സോഷ്യോളജി ഫോര്‍ നഴ്‌സെസ് എന്ന പുസ്തകത്തില്‍ എന്ന പുസ്തകത്തില്‍ തരംതിരിച്ചിരുക്കുന്നത്.

പുസ്തകത്തിനെതിരെ വിലയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. അപര്‍ണ (chhutti_is) എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഷയം ചര്‍ച്ചയായത്.

സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് ശിവസേനയുടെ രാജ്യസഭ എം.പി. പ്രിയങ്ക ചതുര്‍വേദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഉള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും നാണകേടാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

CONTENT HIGHLIGHTS: Nursing textbook lists ‘merits’ of dowry, gets called out for ‘anti-women, derogatory content’