ശരീരത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി നൂബിയ; റെഡ് മാജിക്ക് ഇന്ത്യയില്‍ വരുമെന്നും വാഗ്ദാനം
Science and Technology
ശരീരത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി നൂബിയ; റെഡ് മാജിക്ക് ഇന്ത്യയില്‍ വരുമെന്നും വാഗ്ദാനം
ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 9:56 pm

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ നൂബിയ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ച് മാത്രമാണ് നമ്മള്‍ കണ്ട് ശീലിച്ചതെങ്കില്‍, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും നൂബിയ ആല്‍ഫ എന്ന പുതിയ ഇനം സ്മാര്‍ട്ട് ഫോണ്‍.

ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ക്യാമറ, സ്പീക്കര്‍, വെര്‍ട്ടിക്കല്‍ ഡിസ്പ്‌ളേ തുടങ്ങിയ സംവിധാനങ്ങളാണ് ഫോണിലുള്ളതെന്ന് പുറത്തിറക്കിയ ട്രയിലര്‍ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.ഇതോടൊപ്പം ഗെയിമിങ്ങിനായി പുറത്തിറക്കിയ നൂബിയയുടെ റെഡ് മാജിക്ക് എന്ന ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും എന്ന വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്. 37,200 രൂപയ്ക്ക് ചൈനയില്‍ നിലവില്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയിലെ വില എത്രയാണെന്ന് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.


ALSO READ: സ്റ്റാലിന്റെ കാല്‍തൊട്ട് വന്ദിക്കരുത്, പൂക്കള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കുക; വിപ്ലവകരമായ തീരുമാനങ്ങളുമായി ഡി.എം.കെ


ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ കരുത്ത് പകരുന്ന റെഡ് മാജിക്കില്‍ 8ജി.ബി റാമും, 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 24 മെഗാപിക്‌സലിന്റെ ഒറ്റ ലെന്‍സ് ക്യാമറയാണ് ഫോണിലുള്ളത്. മികച്ച പ്രവര്‍ത്തനശേഷിയുള്ള ഫോണ്‍ ഗെയിമിങ്ങിന് വേണ്ടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.