കോഴിക്കോട്: വഴിയറിയില്ലെങ്കിലും ഇനി ധൈര്യമായി ഒരു വഴിക്കിറങ്ങാം. ഇംഗ്ലീഷിലുള്ള ശബ്ദനിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കിയിരുന്ന ഗൂഗിള്‍ മാപ്പ് മലയാളത്തിലും കൂടി ലഭ്യമാക്കിയിരിക്കുകയാണ് ഗൂഗിള്‍. മലയാളം, ബംഗാളി ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുത്തിയ അപ്‌ഡേറ്റ് ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്.
ഗൂഗിള്‍ മാപ്പിന്റെ ഡെസ്‌ക് ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ പുതിയ സൗകര്യം ലഭ്യമാണ്. ആപ്പിലെ ഭാഷ മലയാളമായി തെരഞ്ഞെടുത്താല്‍ മാത്രം മതി.
Read Also: തീപിടിക്കാന്‍ സാധ്യത; ആമസോണ്‍ രണ്ടര ലക്ഷം പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ തിരിച്ചുവിളിച്ചു
ഗൂഗിളിലെ മലയാളം നിര്‍ദ്ദേശങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാത്ത വിധം ഗുണമേന്മയുള്ളതാണെന്ന് ഉപയോഗിച്ചവര്‍ പറയുന്നു. ലളിതമായ ഭാഷ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഉച്ചാരണ പ്രശ്‌നങ്ങളും ഇല്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
“200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക”,”50 മീറ്റര്‍ കഴിയുമ്പോള്‍ യു ടേണ്‍ എടുക്കുക” തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജി.പി.എസ് കണക്ഷന്‍ നഷ്ടപ്പെടുമ്പോള്‍ “ജി.പി.എസ് കണക്ഷന്‍ നഷ്ടപ്പെട്ടു” എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും.
Read Also : ബിറ്റ് കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍
അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കി ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടൊനുള്ള പുതിയ സംവിധാനങ്ങളും ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.