ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Amazon
തീപിടിക്കാന്‍ സാധ്യത; ആമസോണ്‍ രണ്ടര ലക്ഷം പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ തിരിച്ചുവിളിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 5:16pm

ന്യൂയോര്‍ക്ക്: തീപിടുത്തത്തിന് സാധ്യതയുള്ളതിനാല്‍ ആമസോണ്‍ ബേസിക്‌സ് 2,60,000 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിച്ചു. അമിതമായി ചൂടാവുന്നതിനാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് തിരിച്ചുവിളിക്കാന്‍ കാരണം.

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ അമിതമായി ചൂടാവുന്നതായി 53 പരാതികള്‍ ആമസോണിന് ലഭിച്ചതായി യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷന്‍ പറഞ്ഞു. ബാറ്ററി ആസിഡ് കാരണം ഉപഭോക്താവിന് പൊള്ളലേറ്റതായും പരാതിയുണ്ട്.

6 തരം ചാര്‍ജ്ജറുകളാണ് പിന്‍വലിച്ചത്. 16,100 mAh; 10,000 mAh; 5,600 mAh; 2,000 mAh with micro USB cable; 3,000 mAh and 3,000 mAh എന്നിവയാണ് പിന്‍വലിച്ച ചാര്‍ജ്ജറുകള്‍.

ഈ ചാര്‍ജ്ജറുകളുടെ ഉപയോഗം നിര്‍ത്തണമെന്നും നഷ്ടപരിഹാരത്തിനായി ആമസോണിനെ സമീപിക്കമമെന്നും കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ആമസോണും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി ആമസോണ്‍ വെബ്‌സൈറ്റ് വഴി ബന്ധപ്പെടാമെന്ന് ആമസോണ്‍ അറിയിച്ചു.

Advertisement