കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല
Kerala News
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 2:57 pm

കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെതിരായ സസ്പെന്‍ഷന്‍ ഉത്തരവിന് സ്റ്റേ ഇല്ല. കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്തതിനാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശ പ്രകാരം വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

പ്രസ്തുത നടപടിയെ ചോദ്യം ചെയ്ത് കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തില്‍ പ്രകോപനപരമായ എന്ത് ചിഹ്നമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്നും കോടതി ചോദ്യമുയര്‍ത്തി.

അതേസമയം സര്‍വകലാശാല വി.സിക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് കെ.എസ്. അനില്‍കുമാര്‍ കോടതിയില്‍ വാദിച്ചു.

Content Highlight: No stay on Kerala University Registrar’s suspension