പിണറായി സര്‍ക്കാര്‍ മോദി ഭരണത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍, വോട്ടിന് വേണ്ടി പ്രത്യയശാസ്ത്രത്തെ ബലി കൊടുക്കുന്നു
kERALA NEWS
പിണറായി സര്‍ക്കാര്‍ മോദി ഭരണത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍, വോട്ടിന് വേണ്ടി പ്രത്യയശാസ്ത്രത്തെ ബലി കൊടുക്കുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 2:40 pm

കൊല്ലം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന്‍. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

സമ്പന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നക്കാപ്പിച്ച വോട്ടുകള്‍ക്ക് വേണ്ടി സി.പി.ഐ.എം പ്രത്യയശാസ്ത്രപരമായ നയം ബലി കൊടുക്കുകയാണെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് മന്ത്രിമാര്‍ വന്ന വഴി മറന്നവരാണ്. പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ എല്‍.ഡി.എഫിനോട് പകരം ചോദിക്കുമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. സമവായത്തിലൂടെ കണ്ടെത്തിയില്ലെങ്കില്‍ നഷ്ടം അവര്‍ക്കാണ്. യു.ഡി.എഫ് മുന്നണിയെ ബാധിക്കുന്ന തരത്തിലേക്ക് പ്രശ്‌നം മാറിയിട്ടില്ലെന്നും അസീസ് പറഞ്ഞു.