ആറ് കോടി നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നാസില്‍: പറ്റില്ലെന്ന് തുഷാര്‍; ഒത്തുതീര്‍പ്പ് ചര്‍ച്ച പാളുന്നു
Kerala
ആറ് കോടി നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നാസില്‍: പറ്റില്ലെന്ന് തുഷാര്‍; ഒത്തുതീര്‍പ്പ് ചര്‍ച്ച പാളുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 1:43 pm

അജ്മാന്‍: ആറ് കോടി രൂപ നല്‍കിയാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. അല്ലാതെയുള്ള ഒത്തുതിര്‍പ്പിനില്ലെന്നും നാസില്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും തുക തരാന്‍ കഴിയില്ലെന്നാണ് തുഷാര്‍ നിലപാടെടുത്ത്. നാസിലിന് കൊടുക്കാവുന്ന പരമാവധി തുക 3 കോടിയാണെന്നും തുഷാര്‍ പറഞ്ഞു. ഇത്രയും വലിയ തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി ഇല്ലെന്നും തുഷാര്‍ പറഞ്ഞു.

ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ മടങ്ങാന്‍ ഒരുങ്ങുന്നത്. യു.എ.ഇ പൗരത്വമുള്ള ഒരാളുടെ പാസ്‌പോര്‍ട്ട് പകരം ജാമ്യമായി കെട്ടിവെച്ച് നാട്ടിലേക്ക് മടങ്ങാനാണ് ശ്രമം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

8 കോടിക്ക് ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ല ആവശ്യപ്പെടുന്ന പണം നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്നു നേരത്തേ തുഷാര്‍ വ്യക്തമായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നാസില്‍ പറയുന്ന അത്രയും തുക നല്‍കാനാവില്ലെന്നാണ് തുഷാര്‍ നിലപാടെടുത്തിരിക്കുന്നത്.

’90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം 18 കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോടാവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് ഈ കേസ്. എല്ലാ രേഖകളും കോടതിയില്‍ നല്‍കും. കേസ് കോടതിയില്‍ തുടരും.’- അദ്ദേഹം പറഞ്ഞു. തന്റെ കൂടി പങ്കാളിത്തത്തില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നു മോഷ്ടിച്ചതാണ് ചെക്കെന്നും തുഷാര്‍ പറഞ്ഞു.

‘എനിക്ക് നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിനാധാരം. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷനുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.ഇയില്‍ മാന്ദ്യം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം വിവിധ കമ്പനികളില്‍ നിന്നായി കിട്ടാനുണ്ടായിരുന്നു. വന്‍ നഷ്ടം സംഭവിച്ചിട്ടും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കു കുറേയൊക്കെ പണം കൊടുക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.

നാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്ങനെ പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു ഒത്തുതീര്‍പ്പിനു പോവേണ്ട കാര്യമില്ല.’- എന്നായിരുന്നു തുഷാര്‍ പറഞ്ഞു.

എന്നാല്‍ തീരെച്ചെറിയ തുകയാണ് ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്തതെന്നാണ് നാസില്‍ പറയുന്നത്. തുഷാറിനെ കുഴപ്പത്തിലാക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അതുകൊണ്ടാണ് ഒത്തുതീര്‍പ്പാവാമെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.