'രണ്ട് ചായ അടിച്ചാലോ'; 'നിഴല്‍' സിനിമയുടെ ഡിലീറ്റഡ് സീന്‍സ് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍
Entertainment
'രണ്ട് ചായ അടിച്ചാലോ'; 'നിഴല്‍' സിനിമയുടെ ഡിലീറ്റഡ് സീന്‍സ് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th May 2021, 9:29 am

കൊച്ചി: അപ്പു എന്‍. ഭട്ടതിരിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍- നയന്‍താര തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ നിഴല്‍ സിനിമയിലെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

കോളെജ് പരിസരത്ത് കുഞ്ചാക്കോ ബോബന്‍ മാസ്‌കുമായി ഇരിക്കുന്നതും പെണ്‍കുട്ടികളടക്കമുള്ളവര്‍ ചാക്കോച്ചനെ ശ്രദ്ധിക്കുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഡിലീറ്റഡ് സീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു സൈക്കളോജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ചാക്കോച്ചന്‍, നയന്‍താര, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, ദിവ്യപ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിട്ടുള്ള ബോബി ജോണ്‍ എന്ന കഥാപാത്രത്തിനെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശര്‍മിയായി നയന്‍താരയും മകന്‍ നിധിയായി ഐസിനും എത്തുന്നു.

ഏപ്രില്‍ ഒന്‍പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nizhal Movie Deleted Scenes Out