നിവിന്‍ പോളിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. സര്‍വ്വം മായ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില്‍ സത്യനാണ്. ക്രിസ്തുമസ് റിലീസ് ആയാണ് ചിത്രം എത്തുക. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ ഡോ. അജയ്യ കുമാറും, രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫാന്റസി കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്ത്രതിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ക്കര്‍ പുറത്ത് വിട്ടിരുന്നു. സിനിമയുടെ എഡിറ്റിങ്, രചന എന്നിവ നിര്‍വഹിക്കുന്നത് അഖില്‍ തന്നെയാണ്. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍.
ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്യുന്നത് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് ആണ്. റിയ ഷിബു, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.