ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടന് പിന്നീട് പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള താരമായി മാറാൻ സാധിച്ചു.
നിവിന്റെ കരിയറില്‍ വലിയ പങ്കുള്ള വ്യക്തികളാണ് വിനീത് ശ്രീനിവാസനും അൽഫോൺസ് പുത്രനും. ഇപ്പോൾ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി.
താനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലർന്ന സൗഹൃദമാണ് തനിക്ക് വിനീതിനോട് ഉള്ളതെന്നും ഏത് സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോൺ കോൾ താൻ പ്രതീക്ഷിക്കുമെന്നും നിവിൻ പറയുന്നു.
നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയുമെന്നും കരിയർ ബലപ്പെടുത്തുന്നതിൽ വിനീത് ഒപ്പം നിന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ സിനിമ മാത്രമല്ല പിന്നീട് കരിയർ ബലപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം പറയുന്നു.
അൽഫോൺസ് പുത്രനും താനും ഒരുമിച്ച് സ്വപ്നം കണ്ടു വളർന്ന സുഹൃത്തുക്കളാണെന്നും സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആളാണ് അൽഫോൺസ് എന്നും നിവിൻ പറഞ്ഞു. എന്നും നിലനിൽക്കുന്ന സൗഹൃദമാണ് വിനീതിനോടും അൽഫോൺസിനോടുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലർന്ന സൗഹൃദമാണ്. ഏത് സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോൺ കോൾ ഞാൻ പ്രതീക്ഷിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയും. കരിയർ ബലപ്പെടുത്തുന്നതിൽ വിനീത് ഒപ്പം നിന്നു.
ആദ്യ സിനിമ മാത്രമല്ല, പിന്നീട് ഹിറ്റ് സിനിമകൾ തന്നും അടിത്തറ ബലപ്പെടുത്തി.
ആലുവാ കാലം മുതൽക്കുള്ള ബന്ധമല്ലേ അൽഫോൺസുമായിട്ട്. ഒരുമിച്ച് സ്വപ്നം കണ്ടു വളർന്ന സുഹൃത്തുക്കൾ. സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആളാണ് അൽഫോൺസ്. എന്നും നിലനിൽക്കുന്ന സൗഹൃദം,’ നിവിൻ പറയുന്നു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ നടന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയിലെ പ്രകടത്തിന് ഏറെ പ്രശംസ കിട്ടിയിരുന്നു. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് അടിച്ചു. എന്നാൽ പിന്നീട് കരിയറിൽ തുടർച്ചായായി പരാജയങ്ങളും സംഭവിക്കാൻ തുടങ്ങിയിരുന്നു നടന്.
Content Highlight: Nivin Pauli Talking about Vineeth Sreenivasan