മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ തന്നെ സാധിച്ചിരുന്നു. ബാലതാരമായി സിനിമാ മേഖലയില്‍ എത്തിയ നിത്യ 2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്.
അതിനുശേഷം നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. ഇപ്പോൾ തൻ്റെ പേരിൽ വന്ന ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോൻ.
ഗോസിപ്പ് വാർത്തകൾ എങ്ങനെയാണ് വരുന്നതെന്ന് എപ്പോഴും ചിന്തിക്കാറുണ്ടെന്നും പിന്നീട് തനിക്ക് തന്നെ ഉത്തരം കിട്ടിയെന്നും നിത്യ പറയുന്നു. സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുമ്പോഴാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും ഒരു വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നപ്പോൾ വന്ന ഗോസിപ്പ് ഗർഭിണിയായതുകൊണ്ടാണെന്നും നടി പറഞ്ഞു.
മെഷീനോ റോബട്ടോ പോലെ ജോലി ചെയ്യുന്ന ശീലം തനിക്കില്ലെന്നും നല്ല സിനിമകൾ ചെയ്തുകഴിയുമ്പോൾ ബ്രേക്ക് എടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.
‘മുമ്പൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം ഗോസിപ്പ് വാർത്തകൾ എങ്ങനെയാണ് വരുന്നതെന്ന്. ചിന്തിച്ചപ്പോൾ എനിക്കു തന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകൾക്ക് പിന്നിലൊരു രഹസ്യമുണ്ട്. സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്ന് ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാർത്തകൾ. മുമ്പൊരിക്കൽ ഒരു വർഷത്തോളം ഞാൻ സിനിമയിൽ നിന്നും വിട്ടുനിന്നു. ആ ബ്രേക്കിൽ കേട്ടത് ഗർഭിണിയായത് കൊണ്ട് സിനിമയിൽ നിന്നു മാറി നിൽക്കുന്നു എന്നാണ്.
മെഷീനോ റോബട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകൾ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവർത്തിക്കുന്നു എന്നു തോന്നുമ്പോൾ ബ്രേക്കെടുക്കും. മനസ് നന്നായി റീചാർജ് ചെയ്ത് തിരിച്ചുവരും. പരിക്ക് പറ്റി ബ്രേക്ക് എടുത്തപ്പോഴാണ് വിവാഹഗോസിപ്പ് വന്നത്,’ നിത്യ മേനോൻ പറയുന്നു.
Content Highlight: Nithya Menon Talking about gossips that she has faced