ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ നിത്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2022ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിരുന്നു.
ജീവിതത്തില്‍ താന്‍ ഒരുപാട് വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് നിത്യ മേനന്‍ പറയുന്നു. തന്റെ ജീവിതത്തില്‍ ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടികാലം മുതല്‍ വേദനകള്‍ കാണുന്നുണ്ടെന്നും നിത്യ മേനന്‍ പറഞ്ഞു. വേദനയില്‍ തന്നെ എപ്പോഴും ഇരിക്കരുതെന്ന തിരിച്ചറിവ് തനിക്ക് വന്നിട്ടുണ്ടെന്നും ഏതൊക്കെ രീതിയിലുള്ള ആളുകളെ ജീവിതത്തില്‍ തെരഞ്ഞെടുക്കണം എന്നുള്ളതെല്ലാം ഇപ്പോള്‍ അറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
സന്തോഷത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ആ സമയത്താണ് മനസിലായതെന്നും ദൈവ സഹായം ഉള്ളതുകൊണ്ടാണ് ആ വേദനയെ അതിജീവിച്ചതെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.
‘എന്റെ ജീവിതത്തില്‍ എനിക്ക് ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികാലം മുതല്‍ ഞാന്‍ വേദനകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇപ്പോള്‍ സന്തോഷവതിയായി ഇരിക്കുന്നത്.
എപ്പോഴും വേദനയില്‍ തന്നെ ഇരിക്കരുതെന്ന തിരിച്ചറിവ് എനിക്ക് വന്നിട്ടുണ്ട്. ഏതൊക്കെ രീതിയിലുള്ള ആളുകളെയാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിലെല്ലാം ഞാന്‍ ഇപ്പോള്‍ വളരെ കെയര്‍ഫുള്ളാണ്.
സന്തോഷത്തോടെ ഇരിക്കേണ്ടതിന്റെ ഇമ്പോര്‍ട്ടന്‍സ് എത്രത്തോളം ഉണ്ടെന്നൊക്കെ ആ സമയത്താണ് ഞാന്‍ മനസിലാക്കി എടുത്തത്. ദൈവ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ ആ വേദനയില്‍ നിന്നെല്ലാം പുറത്ത് വന്നത്. ദൈവം മാത്രമായിരുന്നു എനിക്ക് അപ്പോള്‍ ഉണ്ടായ ഒരേ ഒരു വഴി,’ നിത്യ മേനന്‍ പറയുന്നു.