പാലക്കാട്: ചികിത്സയില്‍ തുടരുന്ന പാലക്കാട് സ്വദേശിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായി. ആരോഗ്യനില ഗുരുതരമായി തുടരുന്ന യുവതിയിപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്: ചികിത്സയില്‍ തുടരുന്ന പാലക്കാട് സ്വദേശിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായി. ആരോഗ്യനില ഗുരുതരമായി തുടരുന്ന യുവതിയിപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫലം പോസിറ്റീവ് ആയതോടെ തച്ചനാട്ടുക്കാര പഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത്, പതിനൊന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഏഴാം വാര്‍ഡ് പൂര്‍ണമായും മറ്റ് വാര്‍ഡുകളില്‍ ഭാഗികമായുമാണ് നിയന്ത്രണമുള്ളത്. കരിമ്പുഴ പഞ്ചായത്തിലെ പതിനേഴും പതിനെട്ടും വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോ?ഗ്യവകുപ്പ് വ്യക്തമാക്കി.
മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മൂന്ന് ജില്ലകളില്‍ 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പൊലീസിന്റെ സഹായവും തേടും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തുകയും ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിങ് നടത്തുകയും വേണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്.
Content Highlight: Nipah Virus confirmed in Palakkad native