ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ തുറന്നുകാട്ടിയ സിനിമയെന്ന നിലയില്‍ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ നിമിഷയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് ആ കഥാപാത്രം കടന്നുപോയ അവസ്ഥ താന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് നിമിഷ സജയന്‍ പറയുന്നു.
എന്നാല്‍ അത്തരത്തിലുള്ള ആചാരങ്ങളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് തനിക്കറിയാമെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ അതറിഞ്ഞാല്‍ മതിയെന്നും നിമിഷ പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് ആ കഥാപാത്രം കടന്നുപോയ അവസ്ഥ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ള കസ്റ്റമുകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നെനിക്കറിയാം.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് ആ കഥാപാത്രം കടന്നുപോയ അവസ്ഥ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല
നമുക്ക് ആ അനുഭവമുണ്ടാകണം എന്നത് പ്രധാനമല്ല. പക്ഷെ അത്തരത്തിലുള്ള പ്രശ്‌നങ്ങളും ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി. ഒരു അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ക്കും ആ കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ കഴിയണം,’ നിമിഷ സജയന്‍ പറയുന്നു.