എഡിറ്റര്‍
എഡിറ്റര്‍
നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു
എഡിറ്റര്‍
Wednesday 8th November 2017 8:53am

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ കണ്ടു. നിമിഷയെ കാണാതായതിനെക്കുറിച്ചുള്ള പരാതി ദേശിയ വനിതാ കമ്മീഷന് ബിന്ദു കൈമാറി.


Also Read: ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനെത്തിയ പാര്‍വ്വതിക്ക് അവതാരകന്‍ നല്‍കിയത് എട്ടിന്റെ പണി; മലയാളികളോട് മാപ്പ് ചോദിച്ച് താരം


നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതിയാണ് രേഖാ ശര്‍മ്മയ്ക്ക് നല്‍കിയത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അമ്മ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.

രേഖാ ശര്‍മ്മയെ കണ്ട ശേഷം കൂടിക്കാഴ്ചയെക്കുറിച്ച മാധ്യമങ്ങളോട് പ്രതികരിച്ച ബിന്ദു ‘താനൊരു പാര്‍ട്ടിയുടേയും മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ലെന്നും തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും’ അവര്‍ പറഞ്ഞു.

ഐ.എസില്‍ പോയതായി പറയപ്പെടുന്ന മറ്റുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സഹകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ആരും ഇതില്‍ ഇടപെടുന്നില്ലെന്നും അവര്‍ പറഞ്ഞു.


Dont Miss: കള്ളപ്പണക്കാരുടെ പട്ടികയില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കമ്പനിയും


സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള ഹാദിയ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് രേഖാ ശര്‍മ്മ കേരളത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഹാദിയയെ കണ്ട രേഖാ ശര്‍മ്മ ലൗ ജിഹാദല്ല നടന്നിരിക്കുന്നതെന്നും നിര്‍ബന്ധ മതപരിവര്‍ത്തനവുമാണിതെന്നും പറഞ്ഞിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Advertisement