എഡിറ്റര്‍
എഡിറ്റര്‍
കള്ളപ്പണക്കാരുടെ പട്ടികയില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കമ്പനിയും
എഡിറ്റര്‍
Wednesday 8th November 2017 7:56am

 

ന്യൂദല്‍ഹി: ലോകത്തെ കള്ളപ്പണക്കാരുടെ പട്ടികയുമായി പുറത്തുവന്ന പാരഡൈസ് പേപ്പേഴ്‌സില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ കമ്പനിയും. പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്കും ബി.ജെ.പിയും തമ്മില്‍ അടുത്ത ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Also Read: ‘യു.പിയില്‍ നിലവിളി നിലയ്ക്കുന്നില്ല’; ഗോരഖ്പൂരില്‍ ശിശുമരണം തുടരുന്നു; അഞ്ചു ദിവസത്തിനിടെ 70 ശിശുമരണം


2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വേണ്ടി മുന്നില്‍ നിന്നും പ്രചരണം സംഘടിപ്പിച്ചത് ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്കെന്ന അമേരിക്കന്‍ കമ്പനിയാണ്. ‘കള്ളപ്പണവേട്ട’ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം ഒന്നാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കേയാണ് മോദിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിച്ചത് കള്ളപ്പണ പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ട കേന്ദ്രസഹമന്ത്രി ജയന്ത് സിന്‍ഹയും ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്കും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ബി.ജെ.പിയ്ക്കും ഒമ്ദിയാറിനും ഇടയില്‍ പ്രവര്‍ത്തിച്ചത് സിന്‍ഹയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ ശതകോടീശ്വരന്‍ പിയറി ഒമ്ദിയാര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനെന്നപേരില്‍ രൂപീകരിച്ച ഏജന്‍സിയാണ് ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്ക്.

2013ല്‍ ലോകമെമ്പാടുമായി ഒമ്ദിയാര്‍ ചെലവിട്ട ഫണ്ടിന്റെ 18 ശതമാനവും ഇന്ത്യയിലായിരുന്നു. 60 കോടി ഡോളറായിരുന്നു ഇന്ത്യിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ചിലവഴിച്ചത്. ഒമ്ദിയാറിന്റെ സാരഥിയായിരുന്ന സിന്‍ഹ 2013 ഫെബ്രുവരിയിലാണ് കമ്പനിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയുടെ പ്രചാരണസംഘത്തില്‍ ചേരുന്നത്.


Dont Miss: ‘എന്തിനായിരുന്നു 29 വര്‍ഷത്തെ ഇടവേള… ഞങ്ങള്‍ക്ക് ഇതിഹാസ താരങ്ങളുടെ മത്സരം നഷ്ടമായില്ലേ..?’; കാര്യവട്ടത്തുനിന്ന് കുഞ്ഞ് സച്ചിന്‍ ആരാധകന്‍


ഒമ്ദിയാറില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം ജയന്ത് സിന്‍ഹ ബി.ജെ.പിയുടെ നയരൂപീകരണ സമിതികളിലും അംഗമായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവും മോഡിയുടെ വിശ്വസ്തനുമായ അജിത് ഡോവല്‍ സ്ഥാപിച്ച ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘപരിവാര്‍ സംഘടനയുടെ ഡയറക്ടറായും ജയന്ത് സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജയന്ത് സിന്‍ഹ ഒമ്ദിയര്‍ വിട്ടശേഷം നരേന്ദ്ര മോദി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.എ) അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഒമ്ദിയാര്‍ നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കവെ ജയന്ത് സിന്‍ഹയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെ മോദി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഇ-കൊമേഴ്‌സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഒമ്ദിയാറും ‘ഡിലൈറ്റ് ഡിസൈന്‍’ എന്ന അമേരിക്കന്‍ കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ‘പാരഡൈസ് പേപ്പേഴ്‌സില്‍’ ഉള്‍പ്പെട്ടിട്ടുണ്ട്. ഡിലൈറ്റ് ഡിസൈന്റെ തലപ്പത്തും ജയന്ത് സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement