മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ആസിഫ് അലി തുടങ്ങിയവരും അഭിനയിച്ചരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവിയായിരുന്നു. ഇപ്പോള്‍ റോഷാക്കിന്റെ ക്യാമറ ആദ്യം ചെയ്യേണ്ടിയിരുന്നത് താനല്ലായിരുന്നുവെന്ന് പറയുകയാണ് നിമിഷ് രവി.
‘റോഷാക്ക് സിനിമ മാറ്റൊരു ഛായാഗ്രാഹകനെ വച്ച് പ്ലാന്‍ ചെയ്തതായിരുന്നു. അദ്ദേഹം തിരക്ക് കാരണം പിന്മാറി. ഷൂട്ടിങ് തുടങ്ങുന്നതിന് ഒന്നരയാഴ്ച മുമ്പാണ് ഞാന്‍ ആ സിനിമയിലെത്തിയത്. റോഷാക്കിന്റെ ട്രീറ്റ്മെന്റിനെക്കുറിച്ച് കൃത്യമായ ഐഡിയ സംവിധായകന്‍ നിസാം ഉണ്ടാക്കി വച്ചിരുന്നു. തിരക്കഥ ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യുക എന്നതാണ് റോഷാക്കില്‍ സ്വീകരിച്ചത്,’ നിമിഷ് രവി പറയുന്നു. മലയാള മനോര ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സിനിമയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. സംവിധായകന്‍ ഡൊമിനിക്കുമായി തനിക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്നും ശാന്തി ബാലചന്ദ്രന്‍ എഴുതി ഡൊമിനിക് ചെയ്ത ഒരു മ്യൂസിക് വീഡിയോയില്‍ താന്‍ മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പച്ചയായ ഒരു മനുഷ്യനാണ് ഡൊമിനിക്കെന്നും ഡൊമിനിക്കിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ എക്കാലത്തെയും ആഗ്രഹമാണെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.