പറയുന്നതിലും ഇരട്ടിയായി എന്നോട് തിരിച്ചുപറയുന്ന നടൻ പക്ഷെ, പുറത്ത് മാന്യനാണ്: നിഖില വിമൽ
Entertainment
പറയുന്നതിലും ഇരട്ടിയായി എന്നോട് തിരിച്ചുപറയുന്ന നടൻ പക്ഷെ, പുറത്ത് മാന്യനാണ്: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 8:27 pm

മലയാളികളുടെ പ്രിയ നടിയാണ് നിഖില വിമൽ. സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായാണ് നിഖിലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ലവ് 24×7 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

മലയാളത്തിൽ ഇന്ന് തിരക്കുള്ള നടിമാരിലൊരാളാണ് നിഖില. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് നടി. ഇപ്പോൾ ബേസിൽ ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ.

താൻ വർക്ക് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കംഫര്‍ട്ടബിള്‍ ആണ് ബേസിലെന്നും നമുക്ക് എന്തും പറയാൻ പറ്റുമെന്നും നിഖില പറയുന്നു. നമ്മള്‍ പറയുന്നത് അതേ സെന്‍സില്‍ എടുക്കുകയും അതേ സെന്‍സില്‍ തന്നെ തിരിച്ച് മറുപടി പറയുകയും ചെയ്യുന്ന ഒരാളാണ് ബേസിലെന്നും കൊടുക്കല്‍ വാങ്ങലുകൾ എപ്പോഴും നടക്കാറുണ്ടെന്നും നിഖില പറഞ്ഞു.

താൻ പറയുന്നതിന് കൗണ്ടറുകള്‍ പറയുമ്പോൾ തനിക്കും കൗണ്ടറുകള്‍ കിട്ടുന്നുണ്ടെന്നും അതിലും കൂടുതലായിട്ടാണ് തന്നോട് കൗണ്ടറുകള്‍ പറയാറുള്ളതെന്നും നിഖില വ്യക്തമാക്കി.

ബേസിൽ പുറത്ത് മാന്യനാണെന്നും നിഖില കൂട്ടിച്ചേർത്തു. ജെ. എഫ്. ഡബ്ല്യൂവിൻ്റെ അവാർഡ് ദാന ചടങ്ങിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന് പറയാന്‍ പറ്റുന്ന ഒരാളാണ്. നമുക്ക് എന്തും പറയാം. പുള്ളി നമ്മള്‍ പറയുന്നത് അതേ സെന്‍സില്‍ എടുക്കുകയും അതേ സെന്‍സില്‍ തന്നെ തിരിച്ച് മറുപടി പറയുകയും ചെയ്യുന്ന ഒരാളാണ്. കൊടുക്കല്‍ വാങ്ങലുകൾ എപ്പോഴും നടക്കാറുണ്ട്.

ഞാന്‍ കൗണ്ടറുകള്‍ പറയുന്നതിന് അനുസരിച്ച് കൗണ്ടറുകള്‍ എനിക്ക് തിരിച്ചും കിട്ടാറുണ്ട്. അതിലും കൂടുതലായിട്ടാണ് പറയുന്നത്. പക്ഷെ, പുറത്ത് കുറച്ച് മാന്യനാണ്,’ നിഖില പറയുന്നു.

Content Highlight: Nikhila Vimal Talking about Basil Joseph