മലയാള സിനിമയിലെ ഇന്നുള്ള തിരക്കുള്ള നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം തിരക്കുള്ള നടിയായി മാറാനും നിഖിലക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു.
ഞാന്‍ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ് – നടി നിഖില വിമല്‍
താന്‍ തഗ് അല്ലെന്ന് പറയുകയാണ് നിഖില വിമല്‍. താന്‍ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല തന്റെ ജീവിതത്തില്‍ നടക്കുന്നതെന്നും നിഖില പറയുന്നു.
‘ഞാന്‍ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്. അവര്‍ എല്ലാ സ്ഥലത്തും വന്നിട്ട് നിഖില വിമല്‍ പറയുന്നത് തഗാണ് എന്ന് പറഞ്ഞ് പറഞ്ഞ് അങ്ങനെ ആക്കിയതാണ്.
എന്റെ പ്രശ്‌നം എന്ന് പറയുന്നത്, നിങ്ങളുടെ കൂട്ടത്തിലെല്ലാം അങ്ങനെ ഉള്ള ആളുകള്‍ ഉണ്ടാകും, ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല എന്റെ ജീവിതത്തില്‍ നടക്കുന്നത്. കുറച്ച് വ്യത്യസ്തമാണ്. എന്ത് കാണിച്ചാലും അത് അബദ്ധമായി മാറും. ഒരു കടയില്‍ പോയി കഴിഞ്ഞാല്‍ ആ കട അടച്ചിട്ടുണ്ടാകും.
എന്തൊക്കെ ചെയ്താലും അത് മണ്ടത്തരമാകും, എന്തെങ്കിലും പണികിട്ടും. അങ്ങനത്തെയൊരു ജീവിതമാണ് എന്റെ.
അത് ഞാന്‍ പറയുമ്പോള്‍ ആളുകള്‍ക്ക് അത് എക്‌സാജുറെയ്റ്റ് ചെയ്ത് പറയുന്നതുപോലെ തോന്നുന്നതാണ്. ശരിക്കും ഞാന്‍ ഇങ്ങനെയാണ്,’ നിഖില വിമല്‍ പറയുന്നു.