എഡിറ്റര്‍
എഡിറ്റര്‍
അജ്മീര്‍ ദര്‍ഗ സ്‌ഫേടനം; സാധ്വി പ്രഖ്യാ താക്കൂറിനെയും ഇന്ദ്രേഷ് കുമാറിനെയും എന്‍.ഐ.എ കുറ്റവിമുക്തരാക്കി
എഡിറ്റര്‍
Tuesday 4th April 2017 12:00am


ന്യൂദല്‍ഹി: അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ സാധ്വി പ്രഖ്യാ സിങ് താക്കൂര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തരാക്കി. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ജയ്പൂരിലെ പ്രത്യേക അന്വേഷണ കോടതി നാലുപേരെയും കുറ്റവിമുക്തരാക്കിയത്.


Also read ‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ?’; പീഡനത്തിനിരയായ 12 കാരിയെ എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി


കേസിലെ മൂന്നു കുറ്റാരോപിതര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ കഴിയാത്ത എന്‍.ഐ.എയുടെ നടപടിയില്‍ കോടതി ഖേദം പ്രകടിപ്പിച്ചു. ഒളിവിലുള്ള സന്ദീപ് ദാംഗേ, സുരേഷ് നായര്‍, രാം ചന്ദ്ര കല്‍സംഗ്ര എന്നിവരുടെ ചിത്രങ്ങള്‍ എന്‍.ഐ.എ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇവര്‍ക്കെതിരെ ഏജന്‍സി സ്വീകരിച്ച നടപടിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എന്‍.ഐ.എ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അജ്മീറില്‍ 2007 ഒക്ടോബറില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും പതിനേഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അജ്മീര്‍ കേസിന് പുറമേ 2008 മാലേഗാവിലുണ്ടായ ബോംബ് സ്ഫോടനത്തിലും സാധ്വിക്ക് പങ്കുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. ഏഴ് പേരായിരുന്നു മാലേഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Advertisement