എഡിറ്റര്‍
എഡിറ്റര്‍
‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ?’; പീഡനത്തിനിരയായ 12 കാരിയെ എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി
എഡിറ്റര്‍
Monday 3rd April 2017 10:39pm

 

തൃശൂര്‍: പീഡനത്തിനിരയായ 12കാരിയെയും മാതാവിനെയും എസ്.ഐ അപമാനിച്ചതായി പരാതി. കേസില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ കുറ്റാരോപിതനും ബി.ജെ.പിക്കാരും ചേര്‍ന്ന് തടഞ്ഞ് വെച്ചതിന് പിന്നാലെയാണ് എരുമപ്പെട്ടി എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.


Also read മാരുതി തൊഴിലാളികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇന്ത്യന്‍ കോടതി വിധിക്കെതിരെ ശ്രീലങ്കയില്‍ തെഴിലാളി സംഘടനകളുടെ പ്രതിഷേധം 


സ്റ്റേഷനില്‍ എത്തിയ തന്നോടും മകളോടും എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ടി.ഡി ജോസ് അപമര്യാദയായി പെരുമാറിയെന്നു കാട്ടി വീട്ടമ്മ പരാതി നല്‍കി. നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്നാണ് തന്റെ മകളോട് എ.എസ്ഐ ചോദിച്ചതെന്ന് വീട്ടമ്മ പറയുന്നു.

‘നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറ അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്റെ ഗതികേടുകൊണ്ടാണ് ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പട്ടതെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഓരോ അമ്മമാരും ജനലില്‍ കെട്ടിത്തൂക്കുന്നതെന്നും വീട്ടമ്മ പറയുന്നു.

അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. നേരത്തെ മകളെ പീഡനത്തിനിരയായവര്‍ക്കെതിരെ അമ്മയും മകളും കുന്നംകുളം സി.ഐ ഓഫീസില്‍ മൊഴി നല്‍കിയിരുന്നു.

പൊലീസ് നിര്‍ദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ തന്നെയും മകളെയും കുറ്റാരോപിതരും ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

Advertisement