എഡിറ്റര്‍
എഡിറ്റര്‍
വിജയം കൊത്തി പറന്ന് കിവികള്‍; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് തോല്‍വി
എഡിറ്റര്‍
Sunday 22nd October 2017 10:17pm

 

മുംബൈ: വിജയം മാത്രം ശീലമാക്കിയിറിങ്ങിയ കോഹ്‌ലിപ്പടക്ക് ന്യൂസിലാന്‍ഡിനു മുന്നില്‍ തോല്‍വി. ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം.

ഇന്ത്യ മുന്നോട്ടു വെച്ച 281 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവറും 6 വിക്കറ്റും ബാക്കിനില്‍ക്കെ കിവീസ് ജയിച്ചു. കിവീസിനായി ടോം ലാതം സെഞ്ച്വറി നേടിയപ്പോള്‍ മുന്‍നായകന്‍ റോസ് ടെയ്‌ലര്‍ 95 റണ്‍സ് നേടി ജയത്തിന് ഒരു റണ്‍സകലെ വച്ച് പുറത്തായി.


Also Read: മാഡം ഇത് 1817 അല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടാണ്; രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പരിഹാസവുമായി രാഹുല്‍


നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ 280 റണ്‍സ് നേടി. കോഹ്‌ലിയുടെ 200ാം ഏകദിനമായിരുന്നു ഇത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 29 റണ്‍സെടുക്കുന്നതിനിടയില്‍ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു.

ദിനേശ് കാര്‍ത്തിക്കിനെയും ധോണിയേയും വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനെയും കൂട്ടി കോഹ്‌ലി നടത്തിയ പ്രകടനമാണ് ടീം സ്‌കോര്‍ 280 ലെത്തിച്ചത്. കിവീസിനായി ട്രന്റ് ബോള്‍ട്ട് നാലു വിക്കറ്റും സൗത്തി മൂന്ന് വിക്കറ്റും വീഴ്ത്തി.


Also Read: സൗത്ത് ഇന്ത്യന്‍ സിനിമയെ ട്രോളി പാകിസ്ഥാനി ഫേസ്ബുക് പേജ്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; മൂന്നു ദിവസത്തിനുള്ളില്‍ കണ്ടത് 4 മില്യണ്‍ പേര്‍


മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ശ്രദ്ധയോടെയാണ് തുടങ്ങിയത്. 28 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ ബുംറ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ആറു റണ്‍സെടുത്ത വില്ല്യംസണെ കുല്‍ദീപ് യാദവ് പുറത്താക്കി. 18 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ 32 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും പുറത്തായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടെയ്‌ലറും ലാതമും അടിയുറച്ചു നിന്നതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വിയര്‍ത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

Advertisement