എഡിറ്റര്‍
എഡിറ്റര്‍
മാഡം ഇത് 1817 അല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടാണ്; രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പരിഹാസവുമായി രാഹുല്‍
എഡിറ്റര്‍
Sunday 22nd October 2017 7:45pm

 

ന്യൂദല്‍ഹി: രാജസ്ഥന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന ഓര്‍ഡിനന്‍സിനെതിരെയാണ് രാഹുല്‍ രംഗത്ത് വന്നത്.


Also Read: 2.86% മാത്രം വോട്ടു ലഭിച്ച ഒരു പാര്‍ട്ടി തമിഴ് നാട്ടിലെ 97.14% എന്ത് കാണരുതെന്ന് തീരുമാനിക്കുന്നു: എന്‍.എസ്. മാധവന്‍


ഓര്‍ഡിനന്‍സിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ രാജസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിച്ചത്. ‘മാഡം മുഖ്യമന്ത്രി, എല്ലാ ബഹുമാനത്തോടെയും പറയട്ടെ നാം 21 ാം നൂറ്റാണ്ടിലാണുള്ളത്. ഇത് 2017 ആണ്, 1817 ല്‍ അല്ല’ രാഹുല്‍ ട്വീറ്റ് ചെയ്തു.

6500 ല്‍ അധികം തവണയാണ് രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ലൈക്കുകളും പോസ്റ്റിനു ഇതിനോടകം ലഭിച്ച് കഴിഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജഡ്ജിമാര്‍ക്കും മന്ത്രിമാര്‍, എം.എല്‍.എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കോടതികള്‍ സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നായിരുന്നു രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനനന്‍സ്.

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയയിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ ആരോപണ വിധേയരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ഓര്‍ഡിനന്‍സിലുണ്ട്.


Dont Miss: സൗത്ത് ഇന്ത്യന്‍ സിനിമയെ ട്രോളി പാകിസ്ഥാനി ഫേസ്ബുക് പേജ്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; മൂന്നു ദിവസത്തിനുള്ളില്‍ കണ്ടത് 4 മില്യണ്‍ പേര്‍


ഓര്‍ഡിനനന്‍സ് പുറത്ത് വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ് പുറത്ത വരുന്നത്.

Advertisement