ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
‘ഇതല്ല ന്യൂസിലൻഡ്’: ന്യൂസിലൻഡിലെ മുസ്‌ലിം ജനതയെ ഐക്യദാർഢ്യമറിയിച്ച് പ്രധാനമന്ത്രി ജസിണ്ട ആർഡൻ
ന്യൂസ് ഡെസ്‌ക്
5 days ago
Saturday 16th March 2019 11:39am

ക്രൈസ്റ്റ്ചർച്ച്: രാജ്യത്തെ മുസ്‌ലിം ജനതയ്ക്ക് തന്റെയും രാജ്യത്തിന്റെയും പിന്തുണ അറിയിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിണ്ട ആർഡൻ. ന്യൂസിലൻഡിലെ ഒരു കുടിയേറ്റ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ആർഡൻ ഇക്കാര്യം അറിയിച്ചത്. ന്യൂസിലാൻഡ് ഇങ്ങനെയല്ലെന്നും ഇത്തരം ക്രൂര സംഭവങ്ങൾ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും ആർഡൻ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മോസ്‌ക്കുകളിൽ നടന്ന വെടിവെയ്പ്പിൽ 49 പേർ കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയക്കാരനായ ബ്രെണ്ടൻ ടെറൻറ് ആണ് ആക്രമണങ്ങൾ നടത്തിയത്.

‘നിങ്ങൾ പറഞ്ഞു ഇത് നിങ്ങൾക്കറിയാവുന്ന ന്യൂസിലൻഡ് അല്ലായെന്ന്. ഞാനും നിങ്ങളോടു ഇപ്പോൾ യോജിക്കുകയാണ്. ഇത് എനിക്കറിയാവുന്ന ന്യൂസിലൻഡ് അല്ല.’ ജസിണ്ട ആർഡൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സങ്കീർണ്ണവും സമഗ്രവുമായ ഒരു അന്വേഷണത്തിന് ന്യൂസിലൻഡ് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും ആർഡൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read റിലയന്‍സ് ജിയോയെ അല്ല ബി.എസ്.എന്‍.എല്ലിനേയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്: മോദി സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍

ഇനി മുതൽ ന്യൂസിലൻഡിൽ സെമൈ-ഓട്ടോമാറ്റിക്ക് തോക്കുകൾ നിരോധിക്കുമെന്നും, ആയുധങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പുനഃപരിശോധിക്കുമെന്നും ന്യൂസിലൻഡ് അറ്റോർണി ജനറൽ ഡേവിഡ് പാർക്കർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊരു ക്രൂരസംഭവം ലൈവായി പ്രദർശിപ്പിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് എങ്ങനെ കഴിഞ്ഞുവെന്നും പാർക്കർ ആരാഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ 39 പേർ ഇപ്പോഴും ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതിൽ ഗുരുതരമായി പരിക്കേറ്റ 11 പേരെ ക്രൈസ്റ്റ്ചർച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഒരു കുഞ്ഞിനെ ഓക്ലൻഡിലെ സ്റ്റാർഷിപ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്‌ലിങ്ങളുള്ളത്.

Also Read ന്യൂസിലന്‍ഡ് മോസ്‌ക് ആക്രമണം: ‘കൊലച്ചിരി’യുമായി ബ്രെണ്ടന്‍ ടെറന്റ് കോടതിയില്‍

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

Advertisement