തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് ഒ.ടി.ടിയിൽ വരുന്നത്. തിയേറ്റർ വിജയം സ്വന്തമാക്കിയ ചിത്രമടക്കം നിങ്ങൾക്കിനി വീട്ടിലിരുന്ന് കാണാം.
നരിവേട്ട

ടോവിനോ തോമസ് നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ നരിവേട്ട ജൂലൈ 11 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. അനുരാജ് മനോഹർ സംവിധാനം ചെയ്‌ത ചിത്രത്തിൽ ടോവിനോയോടൊപ്പം പ്രിയംവദ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷങ്ങളിലെത്തി. സിനിമ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഇനീ ഭാഷകളിലാണ് ഒ.ടി.ടിയിൽ ലഭ്യമാകുക.
മൂൺവാക്ക്

മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും തിയേറ്ററിൽ വിജയിക്കാത്ത ചിത്രമായിരുന്നു മൂൺവാക്ക്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം തിയേറ്ററിലെത്തിയത്.
മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ദീപു കരുണാകരൻ ആണ് സംവിധാനം ചെയ്തത്. ചിത്രം മനോരമ മാക്‌സിലൂടെ ജൂലൈ 11 മുതൽ സ്ട്രീമിങ് തുടങ്ങും. മെയ് 23 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്.
ഡിറ്റക്ടീവ് ഉജ്ജ്വലൻ

വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒ.ടി.ടിയിൽ ഉടനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്.
Content Highlight: New OTT Release This Week
