പതിനൊന്ന് വര്‍ഷം മുമ്പുള്ള വംശീയ ട്വീറ്റ്; പുതിയ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
World News
പതിനൊന്ന് വര്‍ഷം മുമ്പുള്ള വംശീയ ട്വീറ്റ്; പുതിയ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 8:26 am

വാഷിംഗ്ടണ്‍: വംശീയത നിറഞ്ഞ പഴയ ട്വീറ്റിന്റെ പേരില്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ പരാഗ് അഗര്‍വാളിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ.

അമേരിക്കയിലെ വംശീയതയെയും ഇസ്‌ലാമോഫോബിയെയും പരിഹസിക്കുന്ന ഒരു കൊമേഡിയനെക്കുറിച്ചുള്ള 2010ലെ പരാഗിന്റെ ട്വീറ്റാണ് വിമര്‍ശനത്തിന് കാരണം. അന്ന് പരാഗ് ട്വിറ്ററിന്റെ ജീവനക്കാരനായിരുന്നില്ല.

‘അവര്‍ മുസ്‌ലിങ്ങളും തീവ്രവാദികളും തമ്മില്‍ വേര്‍തിരിവ് കാണിക്കുന്നില്ലെങ്കില്‍, ഞാന്‍ എന്തിന് വെള്ളക്കാരെയും വംശീയവാദികളെയും വേര്‍തിരിക്കണം,’ എന്നായിരുന്നു 2010 ഒക്ടോബര്‍ 26 ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ അഗര്‍വാള്‍ പറഞ്ഞത്.

ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ എല്ലാവരോടും തുല്യമായി പെരുമാറുമെന്ന് ഉപയോക്താക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് റിപ്പബ്ലിക്കന്‍ കെന്‍ ബക്ക് ചോദിച്ചത്.

എന്നാല്‍ താന്‍ ഡെയ്ലി ഷോയില്‍ നിന്ന് ആസിഫ് മാന്‍ഡ്വിയെ ഉദ്ധരിച്ച് പറഞ്ഞതാണ് എന്നാണ് അഗര്‍വാള്‍ പ്രതികരിച്ചത്.

ഫേസ്ബുക്കിനെയും അഗര്‍വാള്‍ വിമര്‍ശിച്ചിരുന്നു.’ഫേസ്ബുക്ക് ഒരു ജയില്‍ പോലെയാണെന്നും ആളുകള്‍ വെറുതെ സമയം കളയുകയാണെന്നുമായിരുന്നു പരാഗിന്റെ പരാമര്‍ശം.

ട്വിറ്ററിന്റെ സഹസ്ഥാപകനും നിലവിലെ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ്
ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍ ചുമതലയേറ്റത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Netizens slam new Twitter CEO Parag Agarwal over old tweet on racism