പാചക വാതക വില വീണ്ടും കൂട്ടി; അധികം നല്‍കേണ്ടത് 101 രൂപ
national news
പാചക വാതക വില വീണ്ടും കൂട്ടി; അധികം നല്‍കേണ്ടത് 101 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 7:34 am

ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന.

നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു. ഇതോടെ വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയിലേക്ക് എത്തിയിരുന്നു.\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: LPG Price hike