നായകന്‍, ഡാന്‍സര്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടനാണ് നീരജ് മാധവ്. 2013ല്‍ പുറത്തിറങ്ങിയ ബഡി ആണ് നീരജിന്റെ ആദ്യ ചിത്രം. കുഞ്ഞിരാമായണം, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരെ കൂട്ടമണി, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയവ നീരജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ വെബ് സീരിലാണ് നീരജ് അവസാനമായി അഭിനയിച്ചത്.
‘ഒരിടക്ക് ഐഡന്റിറ്റി ക്രൈസിസ് നേരിട്ടു. പിന്നീട് ഓഡിയന്‍സുമായി റീകണക്ട് ചെയ്യണമെന്ന് തോന്നി തുടങ്ങി,’നീരജ് മാധവ്
ഇപ്പോള്‍ താന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്നും ഒരുപാട് സിനിമകള്‍ പലപ്പോഴായും കൈവിട്ട് പോയെന്നും പറയുകയാണ് നീരജ്. പലരും കാണുമ്പോള്‍ ആ കഥാപാത്രത്തിനായി തന്നെ ആലോചിച്ചിരുന്നെന്ന് പിന്നീട് പറഞ്ഞിട്ടുണ്ടെന്നും നീരജ് മാധവ് പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാര്‍ മലയാളത്തിൽ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനെ കുറിച്ച് സംസാരിക്കുകയാണ് നീരജ്, ധ്യാന്‍, അജു വര്‍ഗീസ്, വിഷ്ണു രാഘവ് എന്നിവര്‍.
എത്ര പടങ്ങള്‍ പോയെന്ന് അറിയാമോ? ചിലര്‍ എന്നെ കാണുമ്പോ ‘ബ്രോയെ ഈ കഥാപാത്രത്തിന് വേണ്ടി ആലോചിച്ചിരുന്നു, പക്ഷെ ബ്രോ ബോംബായിലാണെന്ന് പറഞ്ഞു’ എന്ന് പറയും. ഞാന്‍ ഇവിടെ കോഴിക്കോടും കൊച്ചിയിലുമൊക്കെ ഉണ്ട്,’ നീരജ് പറഞ്ഞു.
എന്നാല്‍ നീരജ് ബോംബായിലാണെന്ന് ഏറ്റവും കൂടുതല്‍ പറഞ്ഞത് താനാണെന്ന് പറയുകയാണ് ധ്യാന്‍. നീരജിന് കിട്ടാതിരുന്ന സിനിമകളെല്ലാം താന്‍ സുരക്ഷിതമായി ചെയ്തിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു (ചിരി).
പിന്നാലെ എന്നാല്‍ തനിക്ക് കുഴപ്പമില്ല, നീയാണ് ഈ പടങ്ങളെല്ലാം ചെയ്തതെങ്കില്‍ തനിക്ക് നഷ്ടബോധവും കുറ്റബോധവുമില്ലെന്നും ധ്യാനിനെ ട്രോളിക്കൊണ്ട് നീരജ് പറഞ്ഞു. നീരജിന്റെ നന്മയ്ക്ക് വേണ്ടിയാണ് ആ പടങ്ങളെല്ലാം താന്‍ ഏറ്റെടുത്തതെന്ന് പറഞ്ഞ ധ്യാനിനോട്, അത് നന്നായെന്നും നീരജ് പറഞ്ഞു.
ഏകദേശം ഒരേ സമയത്ത് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളായിരുന്നു ധ്യാനും നീരജും. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ വലിയ ജനപ്രീതിയുമുണ്ട്.