ചെറിയ വേഷങ്ങളിലൂടെ വന്ന് ഇന്ന് മലയാളത്തിലെ യുവ നടൻമാരിൽ പ്രധാനിയാണ് നീരജ് മാധവ്. അമൃത ടി.വിയിലെ സൂപ്പർ ഡാൻസർ എന്ന ടെലിവിഷൻ റിയാലിറ്റി പ്രോഗ്രാമിൽ നർത്തകനായാണ് നീരജിൻ്റെ തുടക്കം. പിന്നീട് ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 2013ൽ പുറത്തിറങ്ങിയ ബഡിയാണ് നീരജിൻ്റെ ആദ്യ സിനിമ. ഒരു റാപ്പറും കൂടിയാണ് നീരജ് മാധവ്.
ഇപ്പോൾ ചില സംവിധായകരുടെ അടുത്ത് താൻ കരഞ്ഞുപോയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നീരജ് മാധവ്. തനിക്ക് പറ്റിയ പരിപാടിയല്ല അഭിനയമെന്ന് പറഞ്ഞുവെന്നും മുൻവിധി ഭയങ്കര വിഷമുണ്ടാക്കുന്നുവെന്നും നടൻ കൂട്ടിച്ചേർക്കുന്നു.
‘നിന്നെ വിളിക്കാൻ എനിക്ക് അറിഞ്ഞൂടെ? നിനക്ക് പറ്റിയ പരിപാടിയല്ല ഇത്’ എന്ന് പറഞ്ഞിട്ടുണ്ട്
ഓരോ ആൾക്കാരെയും പെട്ടിയിൽ ഇട്ട് വെച്ചിരിക്കുകയാണെന്നും അവസരം ലഭിക്കാതെ എങ്ങനെയാണ് ബ്രേക്ക് ചെയ്യാൻ സാധിക്കുകയെന്നും പറയുകയാണ് നീരജ് മാധവ്. എന്നാൽ താൻ ഇത് ബ്രേക്ക് ചെയ്യാൻ തീരുമാനിച്ചുവെന്നും താൻ ആരുടെയും ഇന്നർ സർക്കിളിൽ ഇല്ലായെന്നും നീരജ് മാധവ് പറഞ്ഞു. റിജക്ഷൻ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തനിക്കത് ഫേസ് ചെയ്യാൻ പറ്റിയില്ലെന്നും ഭയങ്കരമായി തകർന്ന് പോയെന്നും നീരജ് കൂട്ടിച്ചേർത്തു.
ക്യൂ സ്റ്റുഡിയോയ്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് ഇക്കാര്യം പറഞ്ഞത്
‘ചില വലിയ സംവിധായകരുടെ മുന്നിലൊക്കെ കരഞ്ഞ് പോയ സാഹചര്യമുണ്ടായിട്ടുണ്ട്. ചേട്ടാ എന്നെ ഒന്ന് അഭിനയിപ്പിക്കാമോ എന്ന് ചോദിച്ച്, എന്നാൽ ‘നിന്നെ വിളിക്കാൻ എനിക്ക് അറിഞ്ഞൂടെ? നിനക്ക് പറ്റിയ പരിപാടിയല്ല ഇത്’ എന്ന് പറഞ്ഞിട്ടുണ്ട്. ഇൻസൾട്ട് ആണോ എന്ന് എനിക്കറിയില്ല.
മുൻവിധികൾ ഭയങ്കര വിഷയമാണ്. ഓരോ ആൾക്കാരെ പെട്ടിയിൽ ഇട്ട് വച്ചിരിക്കുകയാണ്. അപ്പോൾ ഇത് ബ്രേക്ക് ചെയ്യാൻ പറ്റുന്നത് എങ്ങനെയാണ്? ഞാനിത് ബ്രേക്ക് ചെയ്യണമെന്ന് തീരുമാനിച്ചു. ഞാൻ ഓടി നടന്ന് ചോദിക്കുകയാണ് ചേട്ടാ എന്നെ ഇങ്ങനെ ആലോചിക്കാമൊ എന്നൊക്ക. ഞാൻ ആരുടെയും ഇന്നർ സർക്കിളിൽ ഇല്ലാത്തത് കൊണ്ട് അവർക്ക് എടുക്കണ്ട കാര്യവും ഇല്ല. പക്ഷെ റിജക്ഷൻ കുറച്ച് എനിക്ക് കിട്ടിയിട്ടുണ്ട്. അപ്പോൾ എനിക്കത് ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല. ഞാൻ ഭയങ്കര ബ്രോക്കൺ ആയിപ്പോയി,’ നീരജ് പറഞ്ഞു.
അടി കപ്യാരേ കൂട്ടമണി, ലവകുശ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഒരു മെക്സിക്കൻ അപാരത, ഗൗതമന്റെ രഥം, സുന്ദരി ഗാർഡൻസ്എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട് നീരജ്. മെമ്മറീസ്, സപ്തമശ്രീ തസ്ക്കരാ എന്നിവയിലും പ്രധാന വേഷത്തെ അവതരിപ്പിച്ചു.