ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു; കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്റെ അടുത്ത് വന്നിരുന്നു: നീരജ് മാധവ്
Entertainment
ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു; കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്റെ അടുത്ത് വന്നിരുന്നു: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd February 2025, 5:43 pm

ആനന്ദ് നീലകണ്ഠന്റെ നോവലുകളായ ദി റൈസ് ഓഫ് ശിവഗാമി , ചതുരംഗ , ക്വീന്‍ ഓഫ് മഹിഷ്മതി എന്നിവയെ അടിസ്ഥാനമാക്കി ഒരുക്കാനിരുന്ന വെബ് സീരീസാണ് ബാഹുബലി : ബിഫോര്‍ ദി ബിഗിനിങ്. നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലും ബാഹുബലി ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ സീരീസ് രാജമൗലിയും അര്‍ക മീഡിയ വര്‍ക്ക്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 2018 ഓഗസ്റ്റില്‍ നെറ്റ്ഫ്‌ലിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വന്നില്ല. പ്രൊഡക്ഷന്‍ ചെലവ് നെറ്റ്ഫ്‌ലിക്‌സ് ബാഹുബലി : ബിഫോര്‍ ദി ബിഗിനിങ് ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ബാഹുബലി : ബിഫോര്‍ ദി ബിഗിനിങ്ങില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്. ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്തുവെന്ന് തോന്നുന്നുവെന്നും നീരജ് മാധവ് പറയുന്നു.

കട്ടപ്പയുടെ ചെറുപ്പകാലം അഭിനയിക്കാനായി ആ ടീം തന്നെ സമീപിച്ചിരുന്നുവെന്നും മാര്‍ഷല്‍ ആര്‍ട്‌സും മറ്റും അറിയുന്ന വേഷമായിരുന്നു തനിക്കതിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആ പ്രൊജക്ടിനെ കുറിച്ച് കൂടുതലൊന്നും കേട്ടില്ലെന്നും നീരജ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്തുവെന്ന് തോന്നുന്നു ഇപ്പോള്‍. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്റെ അടുത്ത് വന്നിരുന്നു.

ഒരു യങ് കട്ടപ്പ, മാര്‍ഷല്‍ ആര്‍ട്‌സും പരിപാടിയൊക്കെ ആയിട്ട്.

പക്ഷെ എന്തോ ആ പ്രൊജക്ട് നടന്നില്ല. രാജമൗലി സാര്‍ റൈറ്റ്‌സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാന്‍ ഇരുന്നത്,’ നീരജ് മാധവ് പറയുന്നു.

Content highlight: Neeraj Madhav says he was offered the role of young Kattappa in the Baahubali: Before the Beginning