ഫാസിൽ എഴുതി സംവിധാനം ചെയ്ത് മോഹൻലാൽ, മുകേഷ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് വിസ്മയത്തുമ്പത്ത്. മണിച്ചിത്രത്താഴിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് വിസ്മയത്തുമ്പത്ത്.
ഫാസിൽ എഴുതി സംവിധാനം ചെയ്ത് മോഹൻലാൽ, മുകേഷ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് വിസ്മയത്തുമ്പത്ത്. മണിച്ചിത്രത്താഴിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് വിസ്മയത്തുമ്പത്ത്.
അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ തന്നെയാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്തത് സൂര്യ പാർവതിയാണ്. ഇപ്പോൾ നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ പാർവതി.
നയൻതാര അന്നും അത്ര സിമ്പിളൊന്നും അല്ലെന്നും അവർ എന്തെങ്കിലും ആകുമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും സൂര്യ പാർവതി പറയുന്നു. നയൻതാരയുടെ സ്റ്റൈലിങ്ങും സംസാരവുമാണ് തനിക്ക് ഇങ്ങനെ തോന്നാൻ കാരണമെന്നും സൂര്യ പാർവതി പറഞ്ഞു.

നയൻതാരക്ക് ഫാഷനെപ്പറ്റിയും സ്റ്റൈലിനെപ്പറ്റിയും നല്ല ഐഡിയ ഉണ്ടെന്നും ചില ഡ്രസുകൾ കൊടുക്കുമ്പോൾ സ്യൂട്ട് ആകില്ലെന്ന് പറയുമായിരുന്നെന്നും സൂര്യ പറയുന്നു.
നയൻതാര ഇൻഡസ്ട്രിയിൽ വലിയ ആളാണെന്നും ചില ഡ്രസുകൾ ശരിയാവില്ല എന്ന് തോന്നുന്നത് നയൻതാരയോട് എങ്ങനെ പറയുമെന്നുള്ള ടെൻഷൻ തനിക്ക് ഉണ്ടായിരുന്നതെന്നും സൂര്യ പാർവതി കൂട്ടിച്ചേർത്തു. മാസ്റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു സൂര്യ പാർവതി.
‘അത്ര വലിയ സിമ്പിളൊന്നും അല്ല നയൻതാര അന്നും. നയൻതാര എന്തെങ്കിലും ആകുമെന്ന് അന്നേ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അവരുടെ സ്റ്റൈലിങ്, അവരുടെ വേ ഓഫ് സ്പീക്കിങ് അതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ ‘ഷീ ഹാസ് സംതിങ്’ എന്ന ഫീൽ എനിക്ക് കിട്ടിയിരുന്നു.

പിന്നെ ഫാഷനെപ്പറ്റിയും സ്റ്റൈലിനെപ്പറ്റിയും ഒക്കെ ഐഡിയ ഉണ്ട് നയൻതാരക്ക്. അതുകൊണ്ട് ചില ഡ്രസുകളൊക്കെ കൊടുക്കുമ്പോൾ ഇതെനിക്ക് സ്യൂട്ട് ആകുമെന്ന് തോന്നുന്നില്ല എന്നൊക്കെ അറുത്തുമുറിച്ച് പറയും.
നമ്മൾ അപ്പോൾ തുടക്കക്കാരിയാണല്ലോ, ഞാൻ ആദ്യമായിട്ടാണ് ഫിലിം സ്റ്റാറിനെ കാണുന്നതൊക്കെ. അതുകൊണ്ട് ടെൻഷൻ നന്നായിട്ടുണ്ട്. കാരണം ചിലത് ശരിയാവില്ല എന്ന് നമുക്ക് അറിയുന്ന സാധനം നമ്മൾ എങ്ങനെ നയൻതാരയോട് പറയും എന്നുള്ളതാണ് ടെൻഷൻ. അവർ ഇൻഡസ്ട്രിയിൽ വലിയ ആൾക്കാരാണ്,’ സൂര്യ പാർവതി പറയുന്നു.
Content Highlight: Nayanthara is not that simple even then Says Surya Parvathy