പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം ക്ഷേത്രദര്‍ശനം നടത്തി നയന്‍സും വിഘ്‌നേഷും
Entertainment news
പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം ക്ഷേത്രദര്‍ശനം നടത്തി നയന്‍സും വിഘ്‌നേഷും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th April 2022, 12:06 pm

വിജയ് സേതുപതി, നയന്‍താര, സാമന്ത റൂത്പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുല രണ്ടു കാതല്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് ദിവസം നയന്‍താരയും വിഘ്‌നേഷ് ശിവനും ഒരുമിച്ച് ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പിങ്ക്‌വില്ലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുപ്പതി ക്ഷേത്രത്തിലാണ് ഇരുവരും പുലര്‍ച്ചെ എത്തിയത്.

ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഘ്‌നേഷ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ”റിപ്പോര്‍ട്ടിങ്ങ് ഫ്രം തിരുപ്പത് അറ്റ് 2:22. കാതുവാക്കുല രണ്ടു കാതല്‍ ഈസ് ആള്‍ യുവേഴ്‌സ് ഫ്രം ടുഡേ,” എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന താരങ്ങളായ നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയും വിഘ്‌നേഷ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

കാതുവാക്കുല രണ്ടു കാതല്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുമെന്ന് തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ട്രയാംഗിള്‍ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

പ്രഭു, കലാ മാസ്റ്റര്‍, സീമ, റെഡിന്‍ കിങ്‌സ്‌ലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്. റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Nayanthara and Vignesh Shivan seek blessings at temple as their Kaathu Vaakula Rendu Kaadhal movie releases