നാനും റൗഡി താന്‍ ടീം വീണ്ടും; വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും; വിഗ്നേഷ് ശിവന്റെ ചിത്രം ആരംഭിച്ചു
tamil cinema
നാനും റൗഡി താന്‍ ടീം വീണ്ടും; വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും; വിഗ്നേഷ് ശിവന്റെ ചിത്രം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th December 2020, 1:33 pm

ചെന്നൈ: ഒരിടവേളക്ക് ശേഷം വിജയ് സേതുപതി – നയന്‍താര – വിഗ്നേഷ് ശിവന്‍ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നു. കാതുവാക്കുള്ളെ രണ്ടു കാതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി സാമന്തയും നായികയാവുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ വിഗ്നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ആദ്യ ദിനത്തില്‍ വിജയ് സേതുപതിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കുക. മലയാളത്തില്‍ നിഴലിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെ നയന്‍താര ഈ ചിത്രത്തില്‍ ഉടന്‍ ജോയിന്‍ ചെയ്യും.

മുന്‍ ചിത്രം പോലെ തന്നെ ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്ന് വിഗ്നേഷ് ശിവന്‍ പറഞ്ഞു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വിഗ്നേഷിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയ ചിത്രമായിരുന്നു നാനും റൗഡിതാന്‍. വന്‍ വിജയമായ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു വിഗ്നേഷും നയന്‍താരയും പ്രണയത്തിലായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nayanthara and Samantha with Vijay Sethupathi; Vignesh Shivan new movie Kaathuvaakula Rendu Kaadhal start shoot