ഗത്യന്തരമില്ലാതെ വഴങ്ങി ബി.ജെ.പി; ബംഗാളിലെ മോദിയുടെ റാലികള്‍ റദ്ദാക്കി
West Bengal Election 2021
ഗത്യന്തരമില്ലാതെ വഴങ്ങി ബി.ജെ.പി; ബംഗാളിലെ മോദിയുടെ റാലികള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 5:46 pm

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാളിലെ റാലികള്‍ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. നേരത്തെ മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.

ആളുകളെ പരമാവധി കുറച്ച് റാലി നടത്തുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളില്‍ പരമാവധി 500 പേരെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നിരുന്നത്.

നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ബംഗാളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Narendra Modi Cancel West Bengal Rally BJP Assembly Election 2021