രാജേഷ് ജയരാമന്റെ കഥയെ ആസ്പദമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് അച്ചുവിന്റെ അമ്മ. ഉര്‍വശി, മീര ജാസ്മിന്‍, നരേന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് ഇളയരാജയാണ്. ഏറെ നിരൂപക പ്രശംസ നേടിയ സിനിമയില്‍ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഉര്‍വശി സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ക്യൂ സ്റ്റഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ചുവിന്റെ അമ്മ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍.
‘അച്ചുവിന്റെ അമ്മയില്‍ അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞ് മീര ജാസ്മിനെയും ഉര്‍വശിയെയും കൂട്ടി കൊണ്ട് പോകുമ്പോള്‍ എനിക്ക് മാത്രമെ യഥാര്‍ത്ഥത്തില്‍ അവരെ സെമിത്തേരിയിലേക്കാണ് കൂട്ടികൊണ്ടു പോയതെന്ന് അറിയുക. തീര്‍ച്ചയായിട്ടും ഓഡിയന്‍സിനും അറിയില്ല.
ഈ സീന്‍ നേരിട്ട് സെമിത്തേരിയില്‍ പോയിട്ടാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ ആ ഫീല്‍ പോയി. അതുകൊണ്ട് സത്യന്‍ സാര്‍ ആദ്യമെ അത് പറഞ്ഞിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് ഓട്ടമാറ്റിക്കിലി അവിടെ ഇമോഷണലി എഫക്ടട് ആയി പോകും,’ നരേന്‍ പറയുന്നു.
അതേസമയം നരേന്റതായി വരാനിരിക്കുന്ന സിനിമയാണ് എക്കോ. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന സിനിമയില്‍ സന്ദീപ് പ്രദീപ്, വിനീത്, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നു. നാളെ ചിത്രം തിയേറ്ററുകൡലെത്തും.
കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ നിര്‍വഹിച്ച ബാഹുല്‍ രമേശ് തന്നെയാണ് എക്കോയ്ക്കും തിരക്കഥയെഴുതിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്.
Content highlight: Narein is talking about the movie Achuvinte Amma