മലയാളികള്‍ക്ക് ഏറെ പരിചിതനായ തെലുങ്ക് നടനാണ് നാനി. സംവിധായകനാവണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. രാജമൗലിയുടെ ഈച്ച എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടാന്‍ നാനിക്ക് എളുപ്പം സാധിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ പരിചിതനായ തെലുങ്ക് നടനാണ് നാനി. സംവിധായകനാവണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. രാജമൗലിയുടെ ഈച്ച എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടാന്‍ നാനിക്ക് എളുപ്പം സാധിച്ചിരുന്നു.
ഇപ്പോള്‍ രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ തന്റെ റോള്‍ മോഡല്‍ ആരാണെന്ന് പറയുകയാണ് നാനി. തമിഴ് നടന്‍ കമല്‍ ഹാസനെ കുറിച്ചാണ് നാനി സംസാരിച്ചത്. അദ്ദേഹമാണ് തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ള നടന്‍ എന്നാണ് നാനി പറയുന്നത്.
‘എന്റെ റോള്‍ മോഡല്‍ എപ്പോഴും കമല്‍ സാറാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ള നടന്‍. അദ്ദേഹം സിനിമയെ ഇഷ്ടപ്പെടുന്ന രീതിയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.
ഞാന്‍ മണി രത്‌നം സാറിന്റെ സിനിമകള്‍ കണ്ടാണ് സിനിമയെ പറ്റി കൂടുതല്‍ അറിയുന്നത്. അതിന്റെ കൂടെ തന്നെ ഒരുപാട് കമല്‍ ഹാസന്‍ ചിത്രങ്ങള്‍ കാണുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.
കമല്‍ സാറിന്റെ സെറ്റില്‍ മറ്റുള്ളവരേക്കാള്‍ സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നത് അദ്ദേഹത്തിന് തന്നെയാണ്. ആ കാര്യം സെറ്റില്‍ എല്ലാവര്‍ക്കും അറിയുകയും ചെയ്യും. അതുകൊണ്ട് അവരൊക്കെ അവരുടെ ഏറ്റവും ബെസ്റ്റ് വര്‍ക്ക് തന്നെയാകും ആ സിനിമക്ക് വേണ്ടി നല്‍കുക.
ഓരോ ദിവസവും സിനിമയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും പഠിക്കുന്ന ആളാണ് കമല്‍ സാര്‍. സിനിമകളെയും കഥാപാത്രങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് തന്നെ കമല്‍ ഹാസനാണ് എന്റെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍,’ നാനി പറയുന്നു.
Content Highlight: Nani Talks About Kamal Haasan