മലയാളികള്‍ക്ക് ഏറെ പരിചിതനായ തെലുങ്ക് നടനാണ് നാനി. സംവിധായകനാവണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. രാജമൗലിയുടെ ഈച്ച എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടാന്‍ നാനിക്ക് എളുപ്പം സാധിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ പരിചിതനായ തെലുങ്ക് നടനാണ് നാനി. സംവിധായകനാവണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. രാജമൗലിയുടെ ഈച്ച എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടാന്‍ നാനിക്ക് എളുപ്പം സാധിച്ചിരുന്നു.
നാനിയും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അന്റെ സുന്ദരനികി. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ ചിത്രങ്ങളില്‍ കുറച്ചുകൂടി ഹിറ്റാകേണ്ടിയിരുന്നു എന്ന് തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നാനി.
അന്റെ സുന്ദരനികി തിയേറ്ററില്‍ മികച്ച വിജയം അര്‍ഹിച്ചിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് ചിത്രം വിചാരിച്ച രീതിയിലുള്ള ഹിറ്റിലേക്ക് പോകാതിരുന്നതെന്ന് അറിയില്ലെന്ന് നാനി പറയുന്നു. തന്റെ മറ്റുള്ള സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതിന് എന്തെങ്കിലും കാരണമുണ്ടെന്ന് കരുതാമെന്നും എന്നാല്‍ അന്റെ സുന്ദരനികി എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാനി.
‘അന്റെ സുന്ദരനികി എന്ന സിനിമ തിയേറ്ററില്‍ മികച്ച വിജയം അര്‍ഹിച്ചിരുന്നു. എന്റെ ഹിറ്റാകാത്ത ബാക്കി സിനിമകളെല്ലാം തിയേറ്ററില്‍ വിജയിക്കാതിരുന്നതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടെന്ന് കരുതാം. എന്നാല്‍ അന്റെ സുന്ദരനികി എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് എനിക്കറിയില്ല. ആ സിനിമ കുറച്ചുകൂടി പ്രേക്ഷകരെ അര്‍ഹിച്ചിരുന്നു.
കൊവിഡ് സമയത്ത് എന്റെ രണ്ട് സിനിമകള്‍ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയിരുന്നു. ‘വി’ എന്ന സിനിമയും ‘ടക്ക് ജഗദീഷ്’ എന്ന ചിത്രവും. ഒ.ടി.ടിയിലേക്ക് ചിത്രം വന്നപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. തിയേറ്ററില്‍ ആ സിനിമകള്‍ വന്നിരുന്നെങ്കില്‍ എന്താകും പ്രേക്ഷക പ്രതികരണം എന്നറിയാനും എനിക്ക് അതിയായ ആഗ്രഹമുണ്ട്,’ നാനി പറയുന്നു.
Content highlight: Nani Talks About Ante Sundaraniki Movie